ക്ളോയ് ഷാവോ മികച്ച സംവിധായിക

മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ പുരസ്കാരം ക്ളോയ് ഷാവോക്ക്. ഈ പുരസ്ക്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ്‌ ക്ലോയ്.ചൈനീസ് വശജയായ ആദ്യ ഏഷ്യൻ വനിതയും. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്കാരം. ജൂദാസ് ആന്‍ഡ്‌ ദി ബ്ലാക്ക് മിസ്സീയ എന്നാ ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്ക്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി.സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിന് വേണ്ടി റൈസ് അഹമ്മദ് മികച്ച ശബ്ദത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ വിഭാഗങ്ങളിലെ പുരസ്കാരം ‘മാൻക്’ നേടി. ഡൊണാൾഡ് ഗ്രഹാം ബർട്ട്, ജാൻ പാസ്കേൽ എന്നിവർ പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം സ്വന്തമാക്കി. എറിക് മെസ്സെർസ്മിഡ് ആണ് മികച്ച ഛായാഗ്രാഹകൻ.
കോവിഡ് പശ്ചാത്തലത്തിൽ വ്യത്യസ്തരീതിയിലുള്ള ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. . ലോസ് ഏഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലും ഡോൾബി തിയേറ്ററുമായിരുന്നു ഓസ്കർ വേദികള്‍
മികച്ച സഹനടിക്കുള്ള പുരസ്കാരം സൗത്ത് കൊറിയൻ നടി യൂൻ യോ ജുങ് (മിനാരി) നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ആൻ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്കാരം