ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: മുന്‍ മന്ത്രിയും സമുന്നത കമ്മ്യുണിസ്റ്റ് നേതാവും ആയ കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം. പനിയും ശ്വാസം മുട്ടലും മൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..102 വയസുള്ള ഗൗരിയമ്മയെ രണ്ടാഴ്ച മുമ്പ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതര്‍ ഈ വിവരം അറിയിച്ചത്..