സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കരുത്: മുഖ്യമന്ത്രി
തിരുവന്തപുരം : കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.ഓക്സിജന്‍ ക്ഷാമം കേരളത്തിലില്ല.
കേരളത്തിൽ ഇപ്പോൾ ഭയക്കാനുള്ള അവസ്ഥയില്ല. അനാവശ്യമായി പരിഭ്രാന്തി പരത്തരുത് ജാഗ്രത പാലിക്കണം. നിയമ നടപടി സ്വീകരിക്കും. അനാവശ്യമായ ആശങ്ക പരത്തുന്നത് ഒഴിവാക്കണം അത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണം. . മാസ്ക് ധരിക്കുക,കൈകഴുക,അകലം പാലിക്കുക എന്നീ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ല.. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇതെല്ലാം താരതമ്യേന മികച്ചരീതിയില്‍ പാലിച്ചിരുന്നതുകൊണ്ടാണ് .കേരളത്തിൽ മരണം അധികം ഉണ്ടാക്കാത്തത്.പോലീസ് ഇടപെട്ടില്ലെങ്കില്‍ തോന്നുന്നത് പോലെയാകാം എന്ന മട്ടുണ്ട്. സ്വകാര്യ ആശുപത്രിയുമായി
ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.അവർ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. . എല്ലാ ആശുപത്രികളും കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം. 25 ശതമാനം കിടക്ക എങ്കിലും കൊവിഡ് രോഗികൾക്കായി നീക്കിവെക്കണം.അതോടൊപ്പം ഓരോ ദിവസവും സ്ഥിതിവിവരകണക്ക് ഡി എം ഒ ക്ക് കൈമാറണം.രോഗികളെ ഏതു സ്ഥലത്തേക്ക് അയക്കാം എന്ന്
മനസിലാക്കാൻ ആണിത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിദഗ്ദ ഡോക്റ്റര്‍മാരുടെ സേവനം നല്കാന്‍ കഴിയണം. ഐ സി യു വും വെന്റിലേറ്ററും പൂര്‍ണ്ണമായി സജ്ജമായിരിക്കണം. ഐ സി യു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞു പോകുന്നുണ്ടോ എന്ന് പരിശോധിക്കണം. ആംബുലന്‍സുകളുടെ പ്രവർത്തനം സംയോജിപ്പിക്കണം..കൊവിഡ് ഇതര രോഗികള്‍ക്ക് ചികിത്സ കിട്ടണം ഒരു രോഗിയിൽ നിന്നും അമിത ഫീസ് ഈടാക്കരുത്.ചില ആശുപത്രികളെ കുറിച്ച് പരാതി ഉണ്ടാകുന്നു. സർക്കാർ നിർദേശിച്ച നിരക്ക് എല്ലാ ആശുപത്രികളും അംഗീകരിക്കണം. എം പാനല്‍ ചെയ്യാത്ത ആശുപത്രികള്‍ എമ്പാനല്‍ ചെയ്യണം കാരുണ്യ പദ്ധതിയിലെ ചികിത്സ ചെലവ് 15 ദിവസത്തിനുള്ളില്‍ കൈമാറും.. രോഗവ്യാപനം കുറയ്ക്കാന്‍ ഒറ്റക്കെട്ടായി ആരോഗ്യ മേഖലയാകെ നീങ്ങണം. സ്വകാര്യ ആശുപത്രികളിൽ നിന്ന് അങ്ങേയറ്റം അനുകൂലമായ നിലപാടാണ് ഉണ്ടായത്. സൗജന്യ കൊവിഡ് ചികിത്സയാണ് കേരളത്തില്‍ ഉള്ളത്. 60 കോടി 47 ലക്ഷം രൂപ സർക്കാർ ഇതിനകം സ്വകാര്യ ആശുപത്രികൾക്ക് നൽകിക്കഴിഞ്ഞു. . സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ ഫലപ്രദമാക്കണം . വാരാന്ത്യ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കുന്നുണ്ട് .യാതൊരു തടസ്സവുമില്ല. തൃശ്ശൂര്‍ പൂരം കൊവിഡ് മാനദണ്ഡം പാലിച്ചു നടക്കുന്നു .. രണ്ടാം തരംഗത്തില്‍ ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിഗ്ധ്യം ആണ്. കാണുന്നത്. സഹകരണ മേഖല 200 കോടി രൂപ സംഭാവന ചെയ്യും.എന്നറിയിച്ചിട്ടുണ്ട്-മുഖ്യമന്ത്രി തുടർന്നു .ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്ര ഒരു കോടി 15 ലക്ഷം രൂപ കിട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.