രണ്ട് മാസം സൗജന്യ ഭക്ഷ്യധാന്യം

ന്യുഡൽഹി : കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാർ സൗജന്യ ഭക്ഷ്യ ധാന്യം നൽകും 80 കോടി പേർക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകും.സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവിടുക. സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക. മെയ്,ജൂൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും.
കഴിഞ്ഞ വർഷവും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തിരുന്നു.