യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു
ന്യൂ ദൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു. 35കാരനായ മൂത്തമകൻ ആശിഷ് യെച്ചൂരിയുടെ മരണവാർത്ത ഇന്ന് രാവിലെ അഞ്ചരക്കാണ് യെച്ചൂരി ട്വിറ്ററിലൂടെ അറിയിച്ചത്. ഡൽഹിയിൽ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ആശിഷ് രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ഗുഡ്‌ഗാവിലെ മെഡാന്റ ആശുപത്രിയിൽ വെച്ചാണ് അന്ത്യമുണ്ടായത്.