ഡൽഹിയിലെ പ്രത്യേക പ്രതിനിധി സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ

ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി മുന്‍ എം പി അഡ്വ. എ സമ്പത്തിനെ ദില്ലിയിൽ ഒന്നര വര്‍ഷം നിലനിർത്താൻ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ഇരുപത് ലക്ഷം രൂപ! ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിനെ കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി . 2019 ഓഗസ്റ്റിൽ നിയമിക്കപ്പെടുന്നത്.
ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് വക്താവും മലയാളിയുമായ വിനീത് തോമസിനു ലഭിച്ച വിവരാവകാശ രേഖ.യിലാണ് ഈ കണക്കുകൾ ഉള്ളത്. ശമ്പള ഇനത്തില്‍ 14,20,994 രൂപയാണ് ഒന്നര വര്‍ഷം കൊണ്ട് സമ്പത്ത് കൈപ്പറ്റിയത്. ഓഗസ്റ്റ് 12 മുതല്‍ 5,85,800 രൂപ യാത്രാ ബത്തയായും 24,792 രൂപ ഫോണ്‍ ചാര്‍ജ് ഇനത്തിലും കൈപ്പറ്റി. 2010 ഒക്ടോബറില്‍ ലഭ്യമായ മറ്റൊരു രേഖപ്രകാരം കോവിഡ് തീവ്രത കൂടിയ അഞ്ച് മാസം നാട്ടിലായിരുന്ന സമ്പത്ത് 3.28 ലക്ഷം രൂപ ശമ്പളമായി വാങ്ങിയെന്ന് തെളിഞ്ഞിരുന്നു.

.