ഇ ഡിക്ക് എതിരായ കേസ് : സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: എന്ഫോഴ്സ്മെന്റ് ഡയറകറ്റ്രെട്ടിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി. കോടതി ഉത്തരവ്പ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. മന്ത്രി കെ ടി ജലീലിന്റെ രാജിക്ക് തൊട്ടു പിന്നാലെയാണ് ഈ തിരിച്ചടി.
പോലീസിന്റെ പരാതിയില്‍ നടപടി ആവശ്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വിചാരണ കോടതിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വ്യക്തമാക്കി. തുടർനടപടികൾ ആവശ്യമെങ്കില്‍ വിചാരണകോടതിക്ക്‌ തീരുമാനിക്കാം.സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന സന്ദീപ്‌നായരുടെ മൊഴിയിലാണ്‌ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച്‌ കേസ്‌ എടുത്തത്‌.
ഇഡി ഉദ്യോഗസ്‌ഥർ കൃത്രിമതെളിവുകൾ ഉണ്ടാക്കുന്നതായി പരാതി ഉണ്ടെങ്കിൽ അത്‌ കേസ്‌ പരിഗണിക്കുന്ന മജിസ്‌ട്രേറ്റ്‌ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്‌ പൊലീസ്‌ ചെയ്യേണ്ടിയിരുന്നതെന്നും കോടതി നിരീക്ഷിച്ചു.ഇ ഡി ക്കെതിരെ കേസ് എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകാം.