ലോക് ഡൌണ്‍ ഇല്ല:നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും
തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൌണ്‍ ആവശ്യമായ അന്തരീക്ഷം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം വിലയിരുത്തി. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പേര്‍ക്ക് പരിശോധനാ ക്യാമ്പയിന്‍ നടത്താൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് യോഗത്തിന് ശേഷം ചീഫ് സെക്രട്ടറി വി പി ജോയ് പത്രസമ്മേളനത്തില്‍ അറിയിച്ചു..ഇപ്പോള്‍ 52 ലക്ഷം പേര്‍ക്ക് വാക്സിന്‍ എടുത്തുകഴിഞ്ഞു. ഇനി ഏഴുലക്ഷം പേര്‍ക്ക് കൊടുക്കാനുള്ള വാക്സിന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്സിന്‍ ലഭിക്കുന്നമുറയ്ക്ക് അത് വിതരണംചെയ്യും. രണ്ടാഴ്ച കൊണ്ട് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ചീഫ് സെക്രട്ടറി പ്രത്യാശിച്ചു. കടകള്‍ ഓണ്‍ ലൈന്‍ ഡെലിവറി പ്രോത്സാഹിപ്പിക്കണം.ട്യുഷന്‍ . ക്ലാസ് നടത്തുകയാണെങ്കില്‍ കൊവിഡ് മാനദണ്ഡം കര്‍ക്കശമായി പാലിക്കണം.തൃശൂര്‍ പൂരം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ടവര്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കും.ഇന്ന് രണ്ട് ലക്ഷം കൊവിഡ്ഫീല്‍ഡ് വാക്സിന്‍ കൂടി ലഭിക്കും. ഒരു കോടി ഡോസ് വാക്സിന്‍ കൂടി ലഭിക്കണം. വിവാഹച്ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷെ വിവരം അറിയിക്കണം.യോഗങ്ങള്‍ രണ്ടുമണിക്കൂറില്‍ അധികം നീളരുത്.തിയറ്ററുകള്‍ക്കും ബാറുകള്‍ക്കും രാത്രി ഒമ്പത് മണിവരെ പ്രവര്‍ത്തിക്കാം.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പാഴ്സല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കണം. മാളുകളിൽ പ്രവേശനത്തിന് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധിതം.വാക്സിൻ എടുത്തവരിൽ രോഗബാധ ഗുരുതരമാകുന്നില്ല എന്ന് ചീഫ് സെക്രട്ടറി
ഓര്‍മ്മിപ്പിച്ചു..ബസിൽ ഇരുന്നുള്ള യാത്ര അനുവദിക്കില്ല .