15 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: ഒമ്പതു ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാർഡുകളിലെ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. ഇതിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എന്നീ മുൻസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെയും വാര്‍ഡുകളില്‍ ആണ്ഉപതെരഞ്ഞെടുപ്പ്. ഏപ്രിൽ പതിനഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

പത്തനംതിട്ട – കലഞ്ഞൂർ പല്ലൂർ 20, ആലപ്പുഴ – മുട്ടാർ നാലുതോട് 58, കോട്ടയം – എലിക്കുളം ഇളങ്ങുളം 14, എറണാകുളം – ജില്ലയിലെ വേങ്ങൂർ ചൂരത്തോട് 11, വാരപ്പെട്ടി കോഴിപ്പിള്ളി സൗത്ത് 13, മാറാടി നോർത്ത് മാറാടി 06, മലപ്പുറം – ജില്ലയിലെ ചെറുകാവ് ചേവായൂർ 10, വണ്ടൂർ മുടപ്പിലാശ്ശേരി 09, തലക്കാട് പാറശ്ശേരി വെസ്റ്റ് 15, കോഴിക്കോട് – വളയം കല്ലുനിര 03, കണ്ണൂർ ആറളം വീർപ്പാട് 10 എന്നീ ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം നെടുമങ്ങാട് പതിനാറാംകല്ല് 17, എറണാകുളം പിറവം കരക്കോട് 05, വയനാട് സുൽത്താൻ ബത്തേരി പഴശ്ശേരി 07 എന്നീ മുൻസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.