ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചു
കൊച്ചി: ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി അവധിക്കാല ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം. ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് കെ ടി ജലീല്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല.
ഹൈക്കോടതിയും ഗവർണറും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കേസിലാണ് ലോകായുക്ത തനിക്കെതിരെ ഗുരുതരമായ വിമർശനം ഉന്നയിച്ചിരിക്കുന്നതെന്ന് ജലീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നീയമനം നടത്തിയത്. അതിനാൽ ഏകപക്ഷീയമായുള്ള ലോകായുക്ത ഉത്തരവ് റദ്ദാക്കണം. ഹൈക്കോടതി തീരുമാനം എടുക്കും വരെ ലോകായുക്ത ഉത്തരവിൽ തുടർനടപടികൾ ഉണ്ടാകരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.