രാജ്യസഭാ ഒഴിവുകൾ: ഏപ്രിൽ 30 ന് വോട്ടെടുപ്പ്
ന്യുഡൽഹി : കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പ് ഏപ്രിൽ 30 നു നടക്കും. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മെയ് രണ്ടിന് മുൻപ് തെരെഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടതിന് തൊട്ട് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനം അറിയിച്ചത്.ഏപ്രിൽ 30 നു ഒമ്പതു മുതൽ നാലുവുവരെയാണ് വോട്ടെടുപ്പ്.