കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 45 ലക്ഷം പിടിച്ചു
കണ്ണൂർ / കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകള്‍ വിജിലന്‍സ് റൈഡ് ചെയ്തതില്‍ 45 ലക്ഷം രൂപ കണ്ടെടുത്തു. കണ്ണൂരിലെ ഒറ്റത്തെങ്ങിലെ വീട്ടില്‍ നിന്നാണ് ഈ പണം കണ്ടെടുത്തത്.ഭൂമി ഇടപാടുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തു.ഷാജിയുടെ ഭാര്യയുടെ കയ്യിലുള്ള സ്വര്‍ണ്ണവും പരിശോധിച്ചു. .ഷാജി വരവില്‍ കവിഞ്ഞു 1.47 കോടിയുടെ രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് പ്രാഥമികാ അന്വേഷണത്തിൽ കണ്ടെത്തിയത്.2011 മുതൽ പത്തുവർഷത്തെ ഇടപാടുകൾ ആണ് പരിശോധിച്ചത്.
പിടിച്ചെടുത്ത പണം ബന്ധുവിന്റെ ഭൂമി ഇടപാടിന്‍റെതാണെന്ന് ഷാജി അവകാശപ്പെട്ടു.