Jaleel Janashakthi online

ജലീലിന്റെ രാജി ആവശ്യം തള്ളി സി പി എം;ആദ്യ സംഭവമെന്ന് ചെന്നിത്തല


തിരുവനന്തപുരം: ലോകായുക്ത് കുറ്റക്കാരനെന്നു വിധി എഴുതിയ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യം തള്ളി സി പി മ്മും സര്‍ക്കാരും . ജലീല്‍ ഹൈക്കോടതിയെ സമീപിക്കു മെന്നറിയുന്നു. ഹൈക്കോടതി അവധിക്കാല ബഞ്ചിനെ സമീപിക്കാനാണ് ശ്രമം. നിയമവശം പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകുവെന്ന് എ വിജയരാഘവൻ പറഞ്ഞു. ജലീൽ രാജി വെക്കില്ലെന്നും പ്രതിപക്ഷ ആവശ്യം സ്വാഭാവികമാണെന്നും വിജയരാഘവൻ പറഞ്ഞു. ലോകായുക്ത വിധിയുടെ പേരിൽ രാജി വെക്കുന്ന കീഴ്വഴക്കമില്ലെന്ന് മന്ത്രി എ കെ ബാലനും പറഞ്ഞു. ജലീൽ നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ലെന്നു ബാലൻ അവകാശപ്പെട്ടു. സ്പീക്കറുടെ പദവിയിലുള്ള ഒരാളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ആദ്യം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.