കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ ന്യുമോണിയ രോഗബാധക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സാധാരണ മുറിയിലേക്ക്മാറ്റി.ഇതുവരെ ഐ സി യു വില്‍ ആയിരുന്നു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് സ്പീക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചവിവരം പുറത്തു വന്നത്.