സ്പീക്കറെ കസ്റ്റംസ് ചോദ്യംചെയ്തു
തിരുവനന്തപുരം : ഡോളര്‍ കള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഇന്നലെ കസ്റ്റംസ് അഞ്ചുമണിക്കൂര്‍ അതീവ രഹസ്യമായി ചോദ്യം ചെയ്തതു. പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് സലിമിന്റെ നേതൃത്വത്തില്‍ സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതായി സ്പീക്കറുടെ ഓഫീസ് ഇന്ന് സ്ഥിരീകരിച്ചു. സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും നല്‍കിയ തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യല്‍.കസ്റ്റംസ് മൂന്നുവട്ടം നോട്ടീസ് അയച്ചിട്ടും സ്പീക്കര്‍ ഹാജരായിരുന്നില്ല.ഇന്നലെ കൊച്ചിയില്‍നിന്ന് എത്തിയ കസ്റ്റംസ് സംഘമാണ് ചോദ്യം ചെയ്യുന്നത്.