മന്ത്രി ജലീലിനെ പുറത്താക്കണം :ലോകായുക്ത
തിരുവനന്തപുരം:ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെ ടി അദീപിനെ നിയമിച്ച കേസിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരൻ ആണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രിയെ എത്രയും വേഗം സ്ഥാനത്തു നിന്ന് നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സ്വജന പക്ഷപാതം. അധികാര ദുർവിനിയോഗം,സത്യപ്രതിജ്ഞാ ലംഘനം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി ലോകായുക്ത വ്യക്തമാക്കി.വി.കെ. മുഹമ്മദ് ഷാഫി ആണ് പരാതിക്കാരന്‍