മുഖ്യമന്ത്രിക്കും ഉമ്മന്‍ചാണ്ടിക്കും കൊവിഡ്

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും കൊവിഡ് രോഗബാധ. മുഖ്യമന്ത്രിയെ വിദഗ്ദ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് രണ്ടു ദിവസം മുന്‍പ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങളും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.ഉമ്മന്‍‌ചാണ്ടിയെ രോഗബാധയെതുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി ഉമ്മന്‍‌ചാണ്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ മകനും കോവിഡ് സ്ഥിരീകരിച്ചു. വീണ വിജയന് വോട്ടെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണയുടെ ഭർത്താവും ബേപ്പൂരിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.