Kerala party murder

കണ്ണൂരില്‍ സമാധാന യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു

കണ്ണൂര്‍; കണ്ണൂരില്‍ കലക്റ്റര്‍ ഇന്ന് വിളിച്ച സമാധാന യോഗം യു ഡി എഫ് ബഹിഷ്ക്കരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്നവരുമായി ചര്‍ച്ചയ്ക്കു തയ്യാറില്ലെന്ന് നേതാക്കള്‍ അറിയിച്ചു. ലീഗ് പ്രവര്‍ത്തകര്‍ പിടിച്ചു കൊടുത്ത ഒരു പ്രതിയെ അല്ലാതെ മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് നിക്ഷ്പക്ഷമല്ല. കൊലപാതകം നടന്നിട്ട് 42 മണിക്കൂര്‍ പിന്നിട്ടിട്ടും പോലീസ് നിഷ്ക്രിയമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. പാനൂരില്‍ ഡി വൈ എഫ് ഐ കാരുടെ ബോംബ്‌ ആക്രമണത്തില്‍ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ (21) കൊല്ലപ്പെട്ടിരുന്നു.യൂത്ത് ലീഗ് പ്രവര്‍ത്തകനായ ജേഷ്ഠന്‍ പി മുഹ്സിനെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച മന്‍സൂറിനെ അക്രമികള്‍ ബോംബെറിയുകയായിരുന്നു. ഇതേതുടര്‍ന്ന് പാനൂരില്‍ വ്യാപകമായി സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.പെരിങ്ങത്തൂര്‍ ആച്ചിമുക്ക് ഓഫീസുകള്‍ തീയിട്ടിരുന്നു . തകര്‍ക്കപ്പെട്ട സിപിഎം ​ഓഫീസുകള്‍ സിപിഎം നേതാക്കളായ എം വി ജയരാജനും പി ജയരാജനും രാവിലെ സന്ദര്‍ശിച്ചു. ഇപ്പോഴും പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്.