സ്പീക്കര്‍ കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

ഡോളര്‍ കള്ളക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശിവരാമകൃഷ്ണന്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല. ഇന്ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.അസുഖമുള്ളതിനാല്‍ ഹജരാകാനാകില്ല എന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിട്ടുള്ളത്. യുഎ ഇ കോൺസുലേറ്റ് മുൻ തലവൻ ഖാലിദ് അലി 1 .90 ലക്ഷം യുഎസ് ഡോളർ 2019 ആഗസ്റ്റിൽ കടത്തിയ കേസിലാണ് നോട്ടീസ് അയച്ചിരുന്നത്. മാർച്ച് 12 നു ഹജരാകാൻ ആദ്യം നോട്ടീസ് അയച്ചപ്പോൾ നിയമസഭാ സമ്മേളനം കഴിഞ്ഞു ഹാജരാകാമെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിരുന്നത്.കസ്റ്റംസ് ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല.