പത്രിക വിവാദം: ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: തലശ്ശേരി ,ഗുരുവായൂര്‍ സീറ്റുകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി ഇടപെടില്ല. ഈ മണ്ഡലങ്ങളിലും പത്രിക തള്ളിയ ദേവികുളത്തും എന്‍ ഡി എ ക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ല. പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ്  വ്യക്തമാക്കി.  തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തലശ്ശേരിയിലെ സ്ഥാനാര്‍ഥിയുടെ ഹര്‍ജി നാളെ പരിഗണിക്കും. തലശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും അതില്‍ കക്ഷി ചേര്‍ന്നു. ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ഹര്‍ജിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വാദം ആരംഭിച്ചത്. നാളെ എതിര്‍ സത്യവാംഗ്മൂലം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു.കോടതിയുടെ ഇടപെടല്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഞായറാഴ്ച കോടതി സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്.