തലശ്ശേരിയിലടക്കം ബിജെപി പത്രിക തള്ളി
കണ്ണൂർ: ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതോടെ തലശ്ശേരി നിയോജക മണ്ഡലത്തിൽ ബിജെപിക്ക് സ്ഥാനാർഥിയില്ലാതായി.ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും അതും തള്ളി. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് രണ്ട് പത്രികകളും തള്ളിയത്.സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി.കണ്ണൂർ ജില്ലയിൽ ബിജെപി ക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണിത്.സിപിഎം സിറ്റിംഗ് എം എൽ എ എ എൻ ഷംസീർ വീണ്ടും മത്സരിക്കുന്ന സീറ്റാണിത്.പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ദേവികുളം, ഗുരുവായൂർ ഏന്നീ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ പത്രികകളും തള്ളി. മഹിളാ മോർച്ച അധ്യക്ഷ നിവേദിതാ ആയിരുന്നു ഗുരുവായൂരിലെ സ്ഥാനാർഥി.