എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇ ഡി
ന്യൂഡൽഹി: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)വീണ്ടും സുപ്രീം കോടതിയില്‍. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ എം ശിവശങ്കർ ശ്രമിക്കുന്നതായി ഇഡി ആരോപിക്കുന്നു. സർക്കാർ സംവിധാനം ഉപയോഗിച്ച് ശിവശങ്കൾ അന്വേഷണം അട്ടിമറിക്കുന്നു. എൻഫോഴ്സ്മെന്റ് ഡെപ്യുട്ടി ഡയറക്ടർ ജിതേന്ദ്ര കുമാർ ഗോഗിയ ആണ് കോടതിയിൽ ഇതിനു അപേക്ഷ നൽകിയത്.