Breaking News

വീട്ടമ്മമാർക്കും പെൻഷൻ: എൽ ഡി എഫ് പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനം

തിരുവനന്തപുരം: എൽ.ഡി.എഫ്പ്രകടന പത്രിക പുറത്തിറക്കി. ഘട്ടം ഘട്ടമായി പെന്‍ഷന്‍ 2500 രൂപയാക്കും, വീട്ടമ്മമാർക്കും പെൻഷൻ. തുടര്‍ഭരണം ഉറപ്പാണെന്ന് എല്‍ ഡി എഫ് കൺവീനർ എ.വിജയരാഘവന്‍ പ്രകടന പത്രിക പ്രകാശനം ചെയ്ത് പറഞ്ഞു. . ജനങ്ങൾ ഇടതുപക്ഷ തുടർഭരണം ആഗ്രഹിക്കുന്നു.രണ്ടുഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണുള്ളത്..
ശബരിമല വിഷയത്തിൽ പ്രകടന പത്രിക നിശബ്ദമാണ് . മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാരിൻറെ നിലപാട് അതാണെന്നും എ.വിജയരാഘവൻ വ്യക്തമാക്കി.മതനിരപേക്ഷ മുന്നണിയായതിനാലാണ് ശബരിമല വിഷയം പ്രകടനപത്രികയിലില്ലാത്തതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു
40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. കാർഷിക മേഖലയിൽ 50% വരുമാന വർധന ഉറപ്പുവരുത്തുകയും ചെയ്യും. അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
അടുത്ത വർഷം 1.5 ലക്ഷം വീടുകൾ നിർമ്മിക്കും. ആദിവാസി–പട്ടികജാതി കുടുംബങ്ങൾക്കെല്ലാം വീട്.
മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നിതിന് നിര്‍ദേശങ്ങള്‍.സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും.60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും.5 വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപങ്ങൾ കൊണ്ടുവരും. തീരദേശ വികസത്തിന് 5000 കോടിയുടെ പാക്കേജ്.ദാരിദ്ര്യ നിർമാർജനത്തിനായി 1 മുതൽ 15 ലക്ഷം വരെ വായ്പാ സഹായം നൽകും.അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും.പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന നൽകും..