കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കില്ല.
കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള കോൺഗ്രസ്സ് ലോക്സഭാംഗവും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ സുധാകരൻ ധർമ്മടം നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെ സുധാകരൻ തന്നെയാണ് ഇക്കാര്യം പത്രസമ്മേളനത്തിൽ അറിയിച്ചത്. നാടകീയമായിട്ടായിരുന്നു കെ സുരേന്ദ്രന്റെ പേര് ഇന്ന് ഉയർന്നുവന്നത്. പകരം കോൺഗ്രസ്സ് നേതാവ് സി രഘുനാഥ് ആയിരിക്കും സ്ഥാനാർഥി