pinarayi vijayan pravasi

കോണ്‍ഗ്രസ്- ബിജെപി പരസ്പ്പര ധാരണ ശക്തം: മുഖ്യമന്ത്രി

മഞ്ചേരി : കോണ്‍ഗ്രസ്- ബിജെപി പരസ്പ്പര ധാരണ കേരളത്തില്‍ ശക്തമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ മഞ്ചേരിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒ രാജഗോപാല്‍ പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണല്ലോ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ചെവിട്ടില്‍ പഞ്ഞികയറ്റിയ അവസ്ഥയാണ് ചിലര്‍ക്ക്. അതുകൊണ്ട് അത് ചര്‍ച്ചയാകുന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമലയെക്കുറിച്ച് വലിയ താല്‍പ്പര്യം ആയി. സുപ്രീംകോടതി വിധിവരുമ്പോഴേ ഇനി ഈ വിഷയത്തിന് പ്രസക്തിയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സീതാറാം യെചൂരിയുടെയും ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
ജനങ്ങള്‍ എല്‍ഡിഎഫില്‍ വലിയ തോതിലുള്ള വിശ്വാസവും പ്രതീക്ഷയും പുലര്‍ത്തുന്നു..എന്താണ് മുഖ്യവിഷയം എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.എവിടെ വികസനം എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത് ? ജനങ്ങള്‍ക്ക്‌ അത് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം കടുത്ത നിരാശയിലാണ്. റോഡുകള്‍ പാലങ്ങള്‍,വിദ്യാലയങ്ങള്‍ കെട്ടിടങ്ങള്‍ ഇതൊന്നും ആര്‍ക്കും മറിച്ചു വെക്കാവുന്നതല്ല.നാട് മാറുന്നു. ഇതിനെ നേരിടാന്‍ കഴിയാത്തത് കൊണ്ട് അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാന്‍ നോക്കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.. കേരളം നല്ലരീതിയില്‍ മാറിയിരിക്കുന്നു.സാമൂഹ്യനീതി അധിഷ്ഠതമായ വികസനമാണ്എ നടക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും വികസനസ്പര്‍ശം എല്ക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെ ഇത് സാധ്യമാകൂ.സമ്പത്തിന്റെ വിതരണത്തില്‍ വലിയ അസമത്വം നിലനില്‍ക്കുന്നു.ഇതില്‍ ഒരു സംസ്ഥാനത്തിന് മാത്രമായി മാറ്റം വരുത്താനാകുമോ? വികസനം രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒന്നല്ല.നിക്ഷേപ സമാഹരണത്തിലും വലിയ നേട്ടം ഉണ്ടായി.എല്‍ ഡി എഫ് നേട്ടങ്ങള്‍ ആര്‍ക്കും മറച്ചുവെക്കാനാകില്ല.പ്രതിസന്ധികളെ അവസരമാക്കി മാറ്റി വളര്‍ച്ച ഉണ്ടാകുകയാണ് ചെയ്തത്. അഴിമതി പൂര്‍ണ്ണമായി ഇല്ലാത്ത സംസ്ഥാനമായി കേരളം മുന്നോട്ടു പോകുന്നു.ലോകം കേരളത്തെ ശ്രദ്ധിക്കുന്നു.കേന്ദ്ര ഏജന്‍സി യുമായി ചേര്‍ന്ന് കേരളത്തെ വിഷമിപ്പിക്കാന്‍ ആവുമോ എന്നാണ് യുഡിഎഫ്നോക്കുന്നത്.അതിനാണ് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത്.
.