ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ്: എ കെ ആന്റണി
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി . ഈ അനുകൂലസാഹചര്യം നഷ്ടപ്പെടുത്തരുത്.എന്ന് കോണ്‍ഗ്രസ്സുകാരോടു ആന്റണി അഭ്യര്‍ഥിച്ചു. പരിഭവങ്ങള്‍ ഭരണമാറ്റത്തിനുള്ള ജനാഭിലാഷത്തെ ബാധിക്കരുത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാണ്ട് തീരുമാനം എല്ലാവരും അംഗീകരിക്കണം.യു ഡിഎഫ് നല്ലഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും. വനിതാ പ്രാതിനിധ്യം കുറഞ്ഞു എന്നത് സത്യമാണ്. എങ്കിലും തമ്മില്‍ ഭേദം കോണ്‍ഗ്രസ് തന്നെ. നേമത്തെ ജനങ്ങള്‍ കെ മുരളീധരനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ആന്റണി പറഞ്ഞു..കെ കരുണാകരന്റെ ഓര്‍മ്മകള്‍ വിജയത്തില്‍ ഒപ്പമുണ്ടാകും. ജോസ് കെ മാണിക്ക് സിപിഎം കീഴടങ്ങിയിരിക്കുകയാണ്.സിപിഎം ബിജെപി ധാരണ പുതിയ കാര്യമല്ല.യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ആന്റണി ആവര്‍ത്തിച്ചു.