Kerala-congress election candidates

ആയിരക്കണക്കിന് വ്യാജവോട്ടെന്ന് പ്രതിപക്ഷ നേതാവിന് ആക്ഷേപം

തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റ്റില്‍ ഓരോ മണ്ഡലത്തിലും വ്യാപകമായ കള്ളവോട്ട് ചേര്‍ത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു/. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിന് ഇത്തവണ സംഘടിതമായ ശ്രമമാണ് നടന്നിരിക്കുന്നത്‌ . . 2021 ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയുടെ പേർ നാലും അഞ്ചും തവണ ചേര്‍ത്തിരിക്കുകയാണ്.
. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇങ്ങനെ ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി വോട്ടേഴ്സ് ഐ.ഡി കാര്‍ഡു നല്കിയതെങ്ങനെ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

കാസര്‍ക്കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ കാര്യം നോക്കുക. ഇവരുടെ പേര് കുമാരി. വയസ്സ് 61. ഭര്‍ത്താവിന്റെ പേര് രവീന്ദ്രന്‍. വീട്ടുനമ്പരായി കാണിച്ചിട്ടുള്ളത് സുരേഷ് വിലാസം എന്നാണ്. ഈ വോട്ടര്‍ ഇതേ പേരിലും വിലാസത്തിലും ഉദുമ മണ്ഡലത്തില്‍ അഞ്ചുതവണ പേര് ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. സീരില്‍ നമ്പര്‍ 391( വോട്ടേഴസ് ഐ.ഡി നമ്പര്‍ RDQ1489962), സീരിയല്‍ നമ്പര്‍ 392 വോട്ടേഴസ് ഐ.ഡി നമ്പര്‍ RDQ 1464478), സീരിയല്‍ നമ്പര്‍ 581 (എ.ഡി.നമ്പര്‍ RDQ1464163), സീരിയല്‍ നമ്പര്‍ 582( ഐ.ഡി. നമ്പര്‍ RDQ 1489970) , സീരിയല്‍ നമ്പര്‍ 584 (ഐ.ഡി. നമ്പര്‍ RDQ 14644569). ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐ.ഡി. കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് കാര്‍ഡുകള്‍ക്കും അഞ്ച് നമ്പരുമുണ്ട്.
ഇത് ഒറ്റപ്പെട്ട കഥയല്ല. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ള വോട്ടുകളാണ് ഇങ്ങനെ ചേര്‍ക്കപ്പെട്ടിരിക്കുന്നത്കഴിഞ്ഞ ഏതാനും ദിവസങ്ങളായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്.
കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേ പോലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. എത്ര വ്യാപകമായിട്ടാണ് കള്ളവോട്ടര്‍്മാരെ ചേര്‍ത്തിരിക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.
. സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടര്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തവണ കള്ള വോട്ടര്‍മാരെ സൃഷ്ടിക്കാനാവില്ല എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു..

. ഭരണകക്ഷിയോടെ കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണം. ഈ അട്ടിമറിക്കുവേണ്ടി ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടോ എന്നും സംശിക്കണം.. മരിച്ചു പോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്‍ ചേര്‍ത്താണ് നേരത്തെ കള്ളവോട്ട് നടത്തിയിരിക്കുന്നത്. എന്നാല്‍, ഒരേ ആളിന്റെ പേര് തന്നെ നിരവധി തവണ ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍.

. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്.. ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകിയതായി രമേശ് പറഞ്ഞു. മാത്രമല്ല, സംസ്ഥാനതലത്തില്‍ വന്‍ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്. അതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടിക്ക് വിധേയരാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.. . ഈ കള്ളവോട്ടുകളെല്ലാം നീക്കം ചെയ്തശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്..