വടകരയിൽ കെ കെ രമ; ആർഎംപി സ്ഥാനാർഥി
കോഴിക്കോട്:വടകര നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയുടെ ആർഎംപിഐ നേതാവ് കെ കെ രമ മത്സരിക്കുമെന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എൻ വേണു ഇന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞടുപ്പിൽ ഇരു മുന്നണികൾക്കുമെതിരെ ഒറ്റക്കു ആർഎംപിയുടെ സ്ഥാനാർത്ഥിയെന്ന നിലയിൽ രമ 20,000ൽ അധികം വോട്ടു നേടിയിരുന്നു.ഇത്തവണ രമ സ്ഥാനാർത്ഥിയായാൽ പി ന്തുണക്കുമെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു.പാർട്ടിയിലെ വിവിധ തല ങ്ങളിലെ ചർച്ചയ്‌ക്കുശേഷമാണ് രമയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചത്. യുഡിഎഫ് പൂർണ പിന്തുണ ഉറപ്പു നല്കിയിട്ടുണ്ടെന്നു വേണു അറിയിച്ചു.