O_Abdurahiman_Janashakthi_online

മാധ്യമം, മീഡിയാവൺ തലപ്പത്ത് നിന്ന് ഒ അബ്ദുറഹ്ഹിമാൻ മാറുന്നു

കോഴിക്കോട്: മാധ്യമം ദിനപത്രം പത്രാധിപർ, മീഡിയാ വൺ ചാനൽ ഗ്രൂപ്പ് എഡിറ്റർ പദവികളിൽ നിന്നും പ്രമുഖ ജമാഅത്തെ ഇസ്ലാമി ചിന്തകൻ ഒ അബ്ദുറഹിമാൻ  മാറുന്നു. 

ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുലാമന്തോൾ റിസോർട്ടിൽ നടന്ന യോഗത്തിൽ ജമാഅത്ത് സെക്രട്ടറി വി ടി അബ്ദുല്ലക്കോയ മദനി പ്രഖ്യാപിച്ചു. 1987 മുതൽ മാധ്യമം എഡിറ്റർ ഇൻ ചാർജ്, എഡിറ്റർ പദവികളിൽ തുടരുകയാണ് ഒ അബ്ദുറഹിമാൻ. അദ്ദേഹം ചീഫ് എഡിറ്റർ പദവിയിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നു. അതേസമയം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ ജമാഅത്ത്, വെൽഫയർ പാർട്ടി എന്നിവ എടുത്തു വരുന്ന യുഡിഎഫ് അനുകൂല നയങ്ങൾ സംബന്ധിച്ച ഭിന്നതകളാണ് ഇപ്പോഴത്തെ മാറ്റങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ജമാഅത്ത് മുഖവാരിക  പ്രബോധനത്തിൽ കോൺഗ്രസ്സുകാർ ഓർക്കേണ്ടത് എന്ന പേരിൽ അദ്ദേഹത്തിൻ്റെ ഒരു ലേഖനം ഷെഡ്യൂൾ ചെയ്തിരുന്നു. പക്ഷേ അത് വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി ല്ല. പിന്നീട് അത് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചു. ഇത് ഭിന്നതകളുടെ പരസ്യ പ്രകടനമായി വിലയിരുത്തപ്പെടുന്നു. 

ഇനി മുതൽ മാധ്യമം പത്രാധിപർ സ്ഥാനത്ത് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് എഡിറ്റർ വി എം ഇബ്രാഹിം പ്രവർത്തിക്കും. മീഡിയാ വൺ എംഡിയായി ഡോ. യാസീൻ അശ്റഫ് തുടരും.