കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഞായറാഴ്ച
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ മുഴുവന്‍ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ ഞായറാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. പത്തെണ്ണം ബാക്കിയുണ്ട്. .നിയമസഭയിലേക്ക് എം.പിമാർ മത്സരിക്കില്ല.ഒരാൾ രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവർ ആണ് തീരുമാനങ്ങള്‍ അറിയിച്ചത്. . കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സോണിയാ ഗാന്ധി അധ്യക്ഷയായിരുന്നു. എ.കെ.ആന്റണി, രാഹുൽ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രാവിലെ കേരളത്തിലേക്ക് മടങ്ങും.
വിശദമായ ചർച്ച വേണ്ടതിനാലാണ് പത്തു സീറ്റുകളിൽ തീരുമാനം ആകാത്തതെന്ന് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.മുസ്ലിം ലീഗിന് (27) സീറ്റു കേരള കോണ്‍ഗ്രസിന് (10) സീറ്റു. . ആര്‍എസ്പി( 5) അഞ്ച് സീറ്റു. എന്‍സിപി ക്ക് (രണ്ട്)ജനതാദള്‍,. സിഎംപി,കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവയ്ക്ക് ഓരോ സീറ്റ്ര്‍ എന്ന ക്രമത്തിലാണ് സീറ്റ് വിഭജനം. വടകരയില്‍ കെ കെ രമ മത്സരിക്കുകയാണെങ്കില്‍ (ആര്‍ എംപി) യുഡിഎഫ് പിന്തുണയ്ക്കും.