25 ലീഗ് സ്ഥാനാർഥികളിൽ ഒരു വനിതയും
മലപ്പുറം: 25 സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 25 വര്‍ഷത്തിന് ശേഷം ഒരു വനിതാ സ്ഥാനാർഥിയും പട്ടികയിലുണ്ട്.. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും പി കെകുഞ്ഞാലിക്കുട്ടി വേങ്ങരയിലും . എം കെ മുനീര്‍ ഇത്തവണ കൊടുവള്ളിയില്‍ലും മത്സരിക്കും
ലീഗ് ഇത്തവണ മത്സരിക്കുന്ന 27 സീറ്റുകളിൽ 25 സീറ്റുകളിലെ
സ്ഥാനാർഥികളെയാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. മൂന്ന് തവണ എംഎൽഎമാരായിരുന്നവർക്ക് ഇത്തവണ സീറ്റില്ല. എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദു സമദ് സമദാനി സ്ഥാനാർഥിയാകും. പുനലൂര്‍ അഥവാ ചടയമംഗലം ഇതില്‍ ഏതെങ്കിലും ഒരു സീറ്റിലേയും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
അഴിമതിക്കേസില്‍ പ്രതികളായ വി കെ ഇബ്രാഹിംകുഞ്ഞിനും എം സി കമറുദീനും സീറ്റില്ല. വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ ഗഫൂറാണ് കളമശ്ശേരിയിൽ സ്ഥാനാർഥി. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു.താ നൂര്‍ തിരിച്ചു പിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് മത്സരിപ്പിക്കുന്നതു. മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും..

. .