കേരളത്തിന്‍റെ പേറ്റുനോവ്
മുഖപ്രസംഗം: 2021 മാർച്ച് 16 – 31
കേരളചരിത്രത്തില്‍, ഏപ്രില്‍ 6 എങ്ങനെയാണ് അടയാളപ്പെടുത്തപ്പെടുക?ഏത് തെരഞ്ഞെടുപ്പിലും ഇത്തരമൊരു ചോദ്യം ഉന്നയിക്കാവുന്നതാണ്. എന്നാല്‍, വരുന്ന ഏപ്രില്‍ 6 സാധാരണയിലേറെ പ്രാധാന്യമുള്ളതാവുമെന്ന് ഞങ്ങള്‍ കരുതുന്നു. അങ്ങനെ പറയുന്നത് സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊതിക്കുന്നത് പോലെ ഭരണത്തുടര്‍ച്ച സംഭവിക്കാമെന്നതിനാലല്ല. കേരളത്തിന് പരിചിതമായ, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഭരണമാറ്റം ഉണ്ടാകാമെന്നതിനാലോ, തെരഞ്ഞെടുപ്പ് രംഗത്തെ മൂന്നാമത്തെ ശക്തിയായി സ്വയം അവരോധിച്ച് മുന്നോട്ട് വന്നിട്ടുള്ള ബിജെപി കുറെ സീറ്റുകള്‍ നേടുമെന്ന മിഥ്യാധാരണ കൊണ്ടോ അല്ല. ഇതെല്ലാം ഈ തെരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘടകങ്ങള്‍ തന്നെ.പക്ഷെ, ഇവയ്ക്കെല്ലാമുപരി, കേരളരാഷ്ട്രീയം പരിചിത വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്നതെങ്ങനെ എന്ന് വെളിവാക്കുന്ന ഒന്നായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ടോളവും ത്രിപുരയില്‍ ഒന്നര പതിറ്റാണ്ടോളവും നീണ്ട ഇടതുപക്ഷ ഭരണത്തിനു തിരശ്ശീല വീണ ശേഷം ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ അവശേഷിക്കുന്ന ഏക തുരുത്തില്‍ നടക്കുന്ന ബലപരീക്ഷയാണിത്. ഇവിടെയും തോല്‍വിയുടെ ചരിത്രം ആവര്‍ത്തിച്ചാല്‍ പാര്‍ലമണ്ടറി ജനാധിപത്യത്തില്‍ ഇടതുപക്ഷത്തിന് ഇനി എന്ത് ഭാവി എന്ന ചോദ്യം ഉയരുക സ്വാഭാവികം. തെരഞ്ഞെടുപ്പ് ഗോദയില്‍ ഇപ്പോള്‍ മുഴങ്ങുന്ന ഇരമ്പലില്‍ കേരളം ഇതേവരെ കണ്ട പൊതുതെരെഞ്ഞെടുപ്പില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു ദിശാസൂചിക ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂക്ഷ്മമായി നോക്കിയാല്‍ കാണാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണമാറ്റം എന്ന പഴഞ്ചന്‍ ശൈലിയില്‍ നിന്ന് തെന്നിമാറി ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കുമോ? അതോ കേരളവും ഇന്ത്യയിലെ ഇടതുഭൂപടത്തില്‍ നിന്ന് എന്നെന്നേക്കുമായി അടര്‍ന്ന് മാറുമോ? അതിന്‍റെ പേറ്റുനോവാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത.്
ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതുപക്ഷത്തെ ഏകോപിപ്പിക്കാന്‍ ഒരു സംഭാവനയും ചെയ്യാത്ത ഒരു മന്ത്രിസഭയാണ് കേരളത്തില്‍ അഞ്ചുവര്‍ഷം അധികാരത്തില്‍ തുടര്‍ന്നതെന്നത് അമ്പരപ്പിക്കുന്ന ചരിത്രസത്യമാണ്. കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയുടെ അഞ്ചുവര്‍ഷത്തെ ഭരണ നിര്‍വഹണത്തില്‍ നേരിട്ട് പങ്കാളികളായതടക്കമുള്ള പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ അനുഭവപാരമ്പര്യം മുതല്‍ക്കൂട്ടാക്കാനോ അതുവഴി ഭരണം കൂടുതല്‍ തിളക്കമുറ്റതാക്കാനോ ഒരു ദിവസം പോലും മിനക്കെടാത്തത് വെറും തന്‍പ്രമാണിത്തം കൊണ്ടാണെങ്കില്‍ അത് മാപ്പര്‍ഹിക്കുന്നതല്ല. (കൊച്ചു കേരളത്തിന്‍റെ ഖ്യാതി ലോകമെമ്പാടും പടര്‍ത്തിയ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം എന്ന മഹത്തായ പദ്ധതി പിറവിയെടുത്തതില്‍ ദില്ലിയിലെ പാര്‍ട്ടി കേന്ദ്രത്തിനുള്ള പങ്ക് ചരിത്രത്തില്‍ നിന്ന് ആര്‍ക്കും മായ്ച്ചുകളയാനാകുന്നതല്ലല്ലോ).
ഇന്നോളം കേരളം ദര്‍ശിച്ച ഇടതുപക്ഷ മന്ത്രിസഭകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി കേന്ദ്ര ഭരണാധികാരികള്‍ക്ക് മുന്‍പില്‍ കുമ്പിട്ടു നില്ക്കുക മാത്രമല്ല മുട്ടിലിഴയുക കൂടി ചെയ്യുന്ന ചരിത്രത്തിനാണ് നാം സാക്ഷ്യം വഹിക്കേണ്ടിവന്നത്. വിവാദ വിഷയങ്ങള്‍ ഉയരുമ്പോള്‍ പ്രതിസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എങ്കില്‍ ആ പേര് പോലും ഉച്ചരിച്ചു അലോസരം ഉണ്ടാക്കാതിരിക്കാന്‍ അതീവ ജാഗ്രതകാട്ടിയതും ശ്രദ്ധേയം. അഞ്ചുവര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയെ പേരെടുത്തു വിമര്‍ശിക്കാന്‍ നാവ് പൊന്തിച്ചിട്ടില്ലാത്ത ഒരു ഇടതുപക്ഷ ഭരണം കേരളത്തിന് പുതിയ അനുഭവമാണ്.ഇ എം എസ്സും ഇ കെ നായനാരും വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിമാര്‍ ആയിരുന്നപ്പോള്‍ ഇതല്ല കേരളം കണ്ടത്. ജ്യോതിബസുവും ബുദ്ധദേവും നൃപന്‍ ചക്രവര്‍ത്തിയും ദശരഥ് ദേബും മണിക് സര്‍കാരും മുഖ്യമന്ത്രിമാര്‍ ആയിരുന്നപ്പോള്‍ ഇതല്ല നാം കണ്ടത്. എന്താണ് ഈ മാറ്റത്തിന് കാരണമെന്നത് സുവിദിതം.മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കാനുള്ളൂ എന്ന ചൊല്ല് അന്വര്‍ത്ഥം.
തെരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത് പതിവ് വാഗ്ധോരണികള്‍ തന്നെയാണ്. ഈ തെരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ സമീപിച്ചിട്ടുള്ള രീതിയിലും ഒരു പുതുമയും കാണാനില്ല. ഏറെ പറഞ്ഞ് പഴകിയ രണ്ട് വട്ടവും മൂന്നു വട്ടവും മത്സരിച്ചവരെ മാറ്റിനിര്‍ത്തല്‍, യുവതലമുറക്ക് കൂടുതല്‍ പ്രാതിനിധ്യം തുടങ്ങിയ ഒട്ടിപ്പ് വിദ്യകള്‍ ഒരുപാട് നടക്കുന്നുണ്ട്. ഇതിനിടയില്‍ താഴെത്തട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കവയ്യാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അല്പമൊക്കെ വഴിമാറി സഞ്ചരിക്കല്‍ ഇരുപക്ഷത്തും പ്രകടവുമാണ്. പക്ഷെ, ഇത്തരം കണ്ണില്‍ പൊടിയിടലിനപ്പുറത്തേക്ക് സഞ്ചരിക്കാന്‍ തയ്യാറാകാത്ത മുന്നണികളാണ് ഇന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വോട്ട് ചോദിച്ച് നില്‍ക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വതസിദ്ധമായ മൃദുഹിന്ദുത്വത്തെ തീവ്രഹിന്ദുത്വത്തിന്‍റെ പടിവാതില്‍ക്കല്‍ കൊണ്ടുകെട്ടി നേട്ടം കൊയ്യുകയായിരുന്നു ഐക്യ ജനാധിപത്യമുന്നണി. നേടിയത് 20ല്‍ 19 സീറ്റുകള്‍. ഒരുകണക്കിന് അത് നന്നായി, അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ലോക്സഭയുടെ പിന്‍നിരകളിലേക്ക് തള്ളപ്പെടുമായിരുന്നു.2019ലെ വന്‍വിജയം എത്ര ക്ഷണഭംഗുരമായിരുന്നുവെന്ന് കഴിഞ്ഞവര്‍ഷത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഏതാണ്ട് 45% തദ്ദേശസ്ഥാപനങ്ങള്‍ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് മലച്ചുവീണു. സംസ്ഥാന ഭരണത്തെ കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും സ്പീക്കറെക്കുറിച്ചുമെല്ലാം തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അവയുടെ യഥാര്‍ത്ഥ മൂര്‍ച്ച ആവാഹിക്കാന്‍ പോകുന്നത് അസംബ്ലി തെരഞ്ഞെടുപ്പിലാണെന്നാണ് കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍. പക്ഷെ, ഭാവനാപൂര്‍ണമായ ഒരു മുദ്രാവാക്യമില്ല .അവരെ ആര് വിശ്വസിക്കും
കൊവിഡ് 19 സൃഷ്ടിച്ച ഭീതിയും തൊഴില്‍നഷ്ടവും ചാതുര്യത്തോടെ കൈകാര്യം ചെയ്ത ഭരണപക്ഷം ഭക്ഷ്യകിറ്റിലൂടെയും നിരന്തരമായ ബഹുജനസമ്പര്‍ക്കത്തിലൂടെയും കൊയ്തെടുത്തത് വന്‍ വിജയം. സ്പ്രിംഗ്ലര്‍, സ്വര്‍ണ, ഡോളര്‍ കടത്ത് ആരോപണങ്ങള്‍ വെല്‍ഫെയറിസത്തിന്‍റെ ഏറ്റവും തരംതാണ ഇനം എന്ന് പറയാവുന്ന ഭക്ഷണകിറ്റ് വിതരണത്തിന് മുന്നില്‍ തോറ്റമ്പി. കാറ്റ് മാറി വീശുന്നുവെന്ന് കണ്ട ജോസ് കെ മാണിയടക്കമുള്ളവര്‍ മറുകണ്ടം ചാടിയതോടെ അവര്‍ കൂടുതല്‍ ദുര്‍ബലരുമായി. ചുരുക്കിപ്പറഞ്ഞാല്‍ വിജയം ഉറപ്പിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കാലെടുത്ത് വച്ചത്.പക്ഷെ, ഉറപ്പുകളുടെ ഒരു വലിയ പ്രശ്നം അത് കടുത്ത ആന്ധ്യം സൃഷ്ടിക്കുമെന്നതാണ്.
സമീപകാലത്ത് സിപിഎമ്മും സര്‍ക്കാരും നേരിട്ട ആരോപണങ്ങളിലും വിവാദങ്ങളിലുമെല്ലാം ഈ ഒരംശം പ്രകടമാണ്. അലനെയും താഹയെയും അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചപ്പോള്‍ ചുരുങ്ങിയപക്ഷം അതിലെ ജനാധിപത്യ ധ്വംസനത്തെ കുറിച്ചെങ്കിലും ഒരു വാക്ക് പറയാന്‍ സിപിഎം എന്ന പ്രസ്ഥാനത്തിന് കഴിയാതെ പോയത് അതിനാലാണ്. വെള്ളാപ്പള്ളി നടേശന്‍റെ മകന്‍ സാമ്പത്തിക ക്രമക്കേടിന് ഗള്‍ഫില്‍ ജയിലിലായപ്പോള്‍ ഝടുതിയില്‍ ഇടപെടലുണ്ടായതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്ഥാനമൊഴിയേണ്ട തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കാര്യങ്ങള്‍ നീക്കിയപ്പോള്‍ അതിനെതിരെ ഒന്നും ഉരിയാടാതെ പോയതും അതിന്‍റെ ഭാഗം തന്നെ. ഒരു സ്ത്രീയുടെ മൊഴിയില്‍ സംസ്ഥാനഭരണവും പാര്‍ട്ടി നേതൃത്വവും ആകെത്തന്നെ ചൂളി നില്‍ക്കേണ്ട അവസ്ഥയിലേക്ക് ചെന്നെത്തിയതും അതിനാല്‍ തന്നെ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചിലരെ തൊടുമ്പോള്‍ കേരള ഭരണ നേതൃത്വം ചന്ദ്രഹാസം ഇളക്കുകയും സ്വന്തം പാര്‍ട്ടിയിലെ ഏറ്റവും സീനിയറായ മറ്റ് ചിലരെ വേട്ടയാടുമ്പോള്‍ കണ്ണടച്ച് മൗനവൃതത്തിലാകുകയും ചെയ്യുന്നതിന്‍റെ പൊരുള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.തങ്ങള്‍ ഒരു അഗ്നിപര്‍വതത്തിന്‍റെ മുകളിലാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നതെന്ന് അവര്‍ അറിയാഞ്ഞിട്ടാണോ?.
ഇന്ന് സിപിഎം അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയാണ് ഈ തെരഞ്ഞെടുപ്പിനെ ഒരടയാളമാക്കുന്നത്. ഇടത്ത് നിന്ന് വലത്തോട്ടുള്ള സിപിഎമ്മിന്‍റെ സഞ്ചാരത്തിന്‍റെ അടുത്തഘട്ടമാവും അത് വെളിച്ചത്ത് കൊണ്ടുവരുക.വലതുപക്ഷ സാമ്പത്തിക അജണ്ട സ്വാംശീകരിക്കുകയും അതിന്‍റെ ഉപോല്പന്നമായ അധികാരകേന്ദ്രീകരണത്തിലേക്ക് നീങ്ങുകയും ചെയ്ത സിപിഎമ്മിന് നഷ്ടമായിട്ടുള്ളത് ജനങ്ങളുടെ മനസ് തൊട്ടറിയാനുള്ള കെല്‍പ്പാണ്. 2006ല്‍ വിഎസ് അച്ചുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്ന പ്രതിഷേധ പോസ്റ്ററുകള്‍ പാര്‍ട്ടി വിരുദ്ധരുടെ ചെയ്തികളാണെന്ന് പ്രസ്താവനയിറക്കി ഇരുട്ടുകൊണ്ട് സത്യത്തെ മൂടാന്‍ ശ്രമിച്ച പാര്‍ട്ടിക്ക് ഇന്ന് പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെയും ഒഴിവാക്കപ്പെട്ടവരെ ചൊല്ലിയും പോസ്റ്ററുകള്‍ ഉയരുമ്പോള്‍ മിണ്ടാന്‍ പോലുമാവുന്നില്ല.കോണ്‍ഗ്രസില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു എന്ന് വിളിച്ച് പറയുക മാത്രമല്ല, സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് സംഭവിച്ച ആന്തരിക ശൈഥില്യത്തിലേക്കും വലതുപക്ഷവല്‍ക്കരണത്തിലേക്കും വിരല്‍ചൂണ്ടുക കൂടെയാണ് ആ പോസ്റ്ററുകള്‍.
ഈ ആശയക്കുഴപ്പങ്ങള്‍ക്ക് നടുവിലേക്കാണ് മുന്‍പെങ്ങുമില്ലാത്ത വീറും പണക്കൊഴുപ്പുമൊക്കെയായി ബിജെപി കടന്നുവരുന്നത്. കോണ്‍ഗ്രസ് ഒഴിയുന്ന ഇടങ്ങളിലേക്കാണ് മുന്‍പ് ബിജെപി കടന്നു നില്‍ക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ അവിടം കൊണ്ടവസാനിപ്പിക്കുന്നില്ല. സിപിഎമ്മിനും ബദലാണ് തങ്ങള്‍ എന്ന നിലയിലേക്ക് അവര്‍ മാറുന്നത് കാണാന്‍ പ്രയാസമില്ല. കേന്ദ്രഭരണം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പ്രയോഗിച്ച് ഏറെ പേടിക്കാനുള്ള വക ഇതിനകം ഉണ്ടാക്കിയിട്ടുള്ള കേരളഭരണനേതൃത്വത്തെ വിരട്ടിയും മെരുക്കിയും മുന്നേറുകയാണവര്‍. 35 സീറ്റുകള്‍ നേടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്ന വീരവാദം മുഴക്കാന്‍ തക്കവണ്ണം അവരെ വളര്‍ത്തിയതില്‍ കോണ്‍ഗ്രസിന് മാത്രമല്ല പങ്കെന്ന് ഓര്‍ക്കണം. ഹൈന്ദവ ഫാസിസത്തിന്‍റെ രാഷ്ട്രീയത്തെ ബദല്‍ രാഷ്ട്രീയം കൊണ്ട് ചെറുക്കുന്നതിന് പകരം വലത് സാമ്പത്തിക അജണ്ടയും തങ്ങളുടെ നിവൃത്തികേടുകളും സമം ചാലിച്ച് മറുമരുന്നുണ്ടാക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമമാണ് ഇവിടെ പൊളിഞ്ഞടിയുന്നത്. അതിലേക്ക് കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യങ്ങള്‍ കൂടെ കലരുമ്പോള്‍ കേരളത്തിന് ഭയപ്പെടാന്‍ കാരണങ്ങളേറെയുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മിണ്ടാപ്രാണികളുടെ പാര്‍ട്ടിയല്ല,അങ്ങനെയായിക്കൂടാ.ജനാധിപത്യചര്‍ച്ചകള്‍ അവസാനിക്കുകയും എല്ലാവര്‍ക്കും വേണ്ടി ചിലര്‍ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുമ്പോള്‍ ആ പ്രസ്ഥാനത്തിന്‍റെ അവസാനത്തിന്‍റെ ആരംഭമായി.കേരളത്തില്‍ സിപിഎമ്മില്‍ അതാരംഭിച്ചിട്ട് നാളുകളേറെയായി. കേരളത്തെ അതിന്‍റെ പുരോഗമന ആശയപരിസരത്ത് ഉറപ്പിച്ച് നിര്‍ത്താനുള്ള ഉത്തരവാദിത്തമാണ് ജയിച്ചാലും തോറ്റാലും ഈ തെരഞ്ഞെടുപ്പ് സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും മുന്നില്‍ വയ്ക്കുന്നത്. സമീപകാല അനുഭവങ്ങള്‍ ഒട്ടും പ്രത്യാശ നല്‍കുന്നില്ല. തുറന്ന ചര്‍ച്ചകളുടെയും സ്വയംവിമര്‍ശനത്തിന്‍റെയും വളരെ പഴയ വഴികള്‍ ഇപ്പോഴും തുറന്ന് കിടപ്പുണ്ടെന്നോര്‍ക്കണം. അവയുപേക്ഷിച്ച് വലത്തേക്ക് കൂടുതല്‍ നീങ്ങുന്നതിനാണ് ശ്രമമെങ്കില്‍ ഈ തെരഞ്ഞെടുപ്പ് കേരളത്തെ ഒരു മഹാദുരന്തത്തിന്‍റെ പടിവാതില്‍ക്കലാവുമെത്തിക്കുക.
മുന്നണികളാണ് ഇന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വോട്ട് ചോദിച്ച് നില്‍ക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വതസിദ്ധമായ മൃദുഹിന്ദുത്വത്തെ തീവ്രഹിന്ദുത്വത്തിന്‍റെ പടിവാതില്‍ക്കല്‍ കൊണ്ടുകെട്ടി നേട്ടം കൊയ്യുകയായിരുന്നു ഐക്യ ജനാധിപത്യമുന്നണി. നേടിയത് 20ല്‍ 19 സീറ്റുകള്‍. ഒരുകണക്കിന് അത് നന്നായി, അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ലോക്സഭയുടെ പിന്‍നിരകളിലേക്ക് തള്ളപ്പെടുമായിരുന്നു.2019ലെ വന്‍വിജയം എത്ര ക്ഷണഭംഗുരമായിരുന്നുവെന്ന് കഴിഞ്ഞവര്‍ഷത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഏതാണ്ട് 45% തദ്ദേശസ്ഥാപനങ്ങള്‍ നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസ് മലച്ചുവീണു. സംസ്ഥാന ഭരണത്തെ കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും സ്പീക്കറെക്കുറിച്ചുമെല്ലാം തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അവയുടെ യഥാര്‍ത്ഥ മൂര്‍ച്ച ആവാഹിക്കാന്‍ പോകുന്നത് അസംബ്ലി തെരഞ്ഞെടുപ്പിലാണെന്നാണ് കോണ്‍ഗ്രസ് യുഡിഎഫ് നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍. പക്ഷെ, ഭാവനാപൂര്‍ണമായ ഒരു മുദ്രാവാക്യമില്ല .അവരെ ആര് വിശ്വസിക്കും
കൊവിഡ് 19 സൃഷ്ടിച്ച ഭീതിയും തൊഴില്‍നഷ്ടവും ചാതുര്യത്തോടെ കൈകാര്യം ചെയ്ത ഭരണപക്ഷം ഭക്ഷ്യകിറ്റിലൂടെയും നിരന്തരമായ ബഹുജനസമ്പര്‍ക്കത്തിലൂടെയും കൊയ്തെടുത്തത് വന്‍ വിജയം. സ്പ്രിംഗ്ലര്‍, സ്വര്‍ണ, ഡോളര്‍ കടത്ത് ആരോപണങ്ങള്‍ വെല്‍ഫെയറിസത്തിന്‍റെ ഏറ്റവും തരംതാണ ഇനം എന്ന് പറയാവുന്ന ഭക്ഷണകിറ്റ് വിതരണത്തിന് മുന്നില്‍ തോറ്റമ്പി. കാറ്റ് മാറി വീശുന്നുവെന്ന് കണ്ട ജോസ് കെ മാണിയടക്കമുള്ളവര്‍ മറുകണ്ടം ചാടിയതോടെ അവര്‍ കൂടുതല്‍ ദുര്‍ബലരുമായി. ചുരുക്കിപ്പറഞ്ഞാല്‍ വിജയം ഉറപ്പിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കാലെടുത്ത് വച്ചത്.പക്ഷെ, ഉറപ്പുകളുടെ ഒരു വലിയ പ്രശ്നം അത് കടുത്ത ആന്ധ്യം സൃഷ്ടിക്കുമെന്നതാണ്.
സമീപകാലത്ത് സിപിഎമ്മും സര്‍ക്കാരും നേരിട്ട ആരോപണങ്ങളിലും വിവാദങ്ങളിലുമെല്ലാം ഈ ഒരംശം പ്രകടമാണ്. അലനെയും താഹയെയും അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചപ്പോള്‍ ചുരുങ്ങിയപക്ഷം അതിലെ ജനാധിപത്യ ധ്വംസനത്തെ കുറിച്ചെങ്കിലും ഒരു വാക്ക് പറയാന്‍ സിപിഎം എന്ന പ്രസ്ഥാനത്തിന് കഴിയാതെ പോയത് അതിനാലാണ്. വെള്ളാപ്പള്ളി നടേശന്‍റെ മകന്‍ സാമ്പത്തിക ക്രമക്കേടിന് ഗള്‍ഫില്‍ ജയിലിലായപ്പോള്‍ ഝടുതിയില്‍ ഇടപെടലുണ്ടായതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്ഥാനമൊഴിയേണ്ട തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കാര്യങ്ങള്‍ നീക്കിയപ്പോള്‍ അതിനെതിരെ ഒന്നും ഉരിയാടാതെ പോയതും അതിന്‍റെ ഭാഗം തന്നെ. ഒരു സ്ത്രീയുടെ മൊഴിയില്‍ സംസ്ഥാനഭരണവും പാര്‍ട്ടി നേതൃത്വവും ആകെത്തന്നെ ചൂളി നില്‍ക്കേണ്ട അവസ്ഥയിലേക്ക് ചെന്നെത്തിയതും അതിനാല്‍ തന്നെ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചിലരെ തൊടുമ്പോള്‍ കേരള ഭരണ നേതൃത്വം ചന്ദ്രഹാസം ഇളക്കുകയും സ്വന്തം പാര്‍ട്ടിയിലെ ഏറ്റവും സീനിയറായ മറ്റ് ചിലരെ വേട്ടയാടുമ്പോള്‍ കണ്ണടച്ച് മൗനവൃതത്തിലാകുകയും ചെയ്യുന്നതിന്‍റെ പൊരുള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.തങ്ങള്‍ ഒരു അഗ്നിപര്‍വതത്തിന്‍റെ മുകളിലാണ് ഇരിപ്പുറപ്പിച്ചിരിക്കുന്നതെന്ന് അവര്‍ അറിയാഞ്ഞിട്ടാണോ?.
ഇന്ന് സിപിഎം അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയാണ് ഈ തെരഞ്ഞെടുപ്പിനെ ഒരടയാളമാക്കുന്നത്. ഇടത്ത് നിന്ന് വലത്തോട്ടുള്ള സിപിഎമ്മിന്‍റെ സഞ്ചാരത്തിന്‍റെ അടുത്തഘട്ടമാവും അത് വെളിച്ചത്ത് കൊണ്ടുവരുക.വലതുപക്ഷ സാമ്പത്തിക അജണ്ട സ്വാംശീകരിക്കുകയും അതിന്‍റെ ഉപോല്പന്നമായ അധികാരകേന്ദ്രീകരണത്തിലേക്ക് നീങ്ങുകയും ചെയ്ത സിപിഎമ്മിന് നഷ്ടമായിട്ടുള്ളത് ജനങ്ങളുടെ മനസ് തൊട്ടറിയാനുള്ള കെല്‍പ്പാണ്. 2006ല്‍ വിഎസ് അച്ചുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്ന പ്രതിഷേധ പോസ്റ്ററുകള്‍ പാര്‍ട്ടി വിരുദ്ധരുടെ ചെയ്തികളാണെന്ന് പ്രസ്താവനയിറക്കി ഇരുട്ടുകൊണ്ട് സത്യത്തെ മൂടാന്‍ ശ്രമിച്ച പാര്‍ട്ടിക്ക് ഇന്ന് പല മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ഥികളായി പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെയും ഒഴിവാക്കപ്പെട്ടവരെ ചൊല്ലിയും പോസ്റ്ററുകള്‍ ഉയരുമ്പോള്‍ മിണ്ടാന്‍ പോലുമാവുന്നില്ല.കോണ്‍ഗ്രസില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു എന്ന് വിളിച്ച് പറയുക മാത്രമല്ല, സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് സംഭവിച്ച ആന്തരിക ശൈഥില്യത്തിലേക്കും വലതുപക്ഷവല്‍ക്കരണത്തിലേക്കും വിരല്‍ചൂണ്ടുക കൂടെയാണ് ആ പോസ്റ്ററുകള്‍.
ഈ ആശയക്കുഴപ്പങ്ങള്‍ക്ക് നടുവിലേക്കാണ് മുന്‍പെങ്ങുമില്ലാത്ത വീറും പണക്കൊഴുപ്പുമൊക്കെയായി ബിജെപി കടന്നുവരുന്നത്. കോണ്‍ഗ്രസ് ഒഴിയുന്ന ഇടങ്ങളിലേക്കാണ് മുന്‍പ് ബിജെപി കടന്നു നില്‍ക്കാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ അവിടം കൊണ്ടവസാനിപ്പിക്കുന്നില്ല. സിപിഎമ്മിനും ബദലാണ് തങ്ങള്‍ എന്ന നിലയിലേക്ക് അവര്‍ മാറുന്നത് കാണാന്‍ പ്രയാസമില്ല. കേന്ദ്രഭരണം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ പ്രയോഗിച്ച് ഏറെ പേടിക്കാനുള്ള വക ഇതിനകം ഉണ്ടാക്കിയിട്ടുള്ള കേരളഭരണനേതൃത്വത്തെ വിരട്ടിയും
മെരുക്കിയും മുന്നേറുകയാണവര്‍. 35 സീറ്റുകള്‍ നേടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്ന വീരവാദം മുഴക്കാന്‍ തക്കവണ്ണം അവരെ വളര്‍ത്തിയതില്‍ കോണ്‍ഗ്രസിന് മാത്രമല്ല പങ്കെന്ന് ഓര്‍ക്കണം. ഹൈന്ദവ ഫാസിസത്തിന്‍റെ രാഷ്ട്രീയത്തെ ബദല്‍ രാഷ്ട്രീയം കൊണ്ട് ചെറുക്കുന്നതിന് പകരം വലത് സാമ്പത്തിക അജണ്ടയും തങ്ങളുടെ നിവൃത്തികേടുകളും സമം ചാലിച്ച് മറുമരുന്നുണ്ടാക്കാനുള്ള സിപിഎമ്മിന്‍റെ ശ്രമമാണ് ഇവിടെ പൊളിഞ്ഞടിയുന്നത്. അതിലേക്ക് കോണ്‍ഗ്രസിന്‍റെ ദൗര്‍ബല്യങ്ങള്‍ കൂടെ കലരുമ്പോള്‍ കേരളത്തിന് ഭയപ്പെടാന്‍ കാരണങ്ങളേറെയുണ്ട്.