Breaking News

ഭീകരവാദ വിരുദ്ധ നിയമത്തിന്റെ പ്രയോഗത്തിൽ നാലുവർഷത്തിൽ 72 ശതമാനം വർധന

ന്യൂദൽഹി: ഭീകരവാദ വിരുദ്ധ നിയമ (യുഎപിഎ)ത്തിന്റെ പ്രയോഗത്തിൽ കഴിഞ്ഞ   നാലു വർഷത്തിൽ രാജ്യത്തു 72 ശതമാനം വര്ധനയുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വെളിപ്പെടുത്തി.

2015ൽ  രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തു 897കേസുകളാണ് യുഎപിഎ പ്രകാരം വിവിധ സംസ്ഥാനങ്ങളിൽ എടുത്തത്. പിന്നീടുള്ള വർഷങ്ങളിൽ 922, 901, 1182  എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്. 2019ൽ 1226 കേസുകൾ എടുത്തിട്ടുണ്ട്.അതിൽ 1948 പേരെ അറസ്റ്റ്  ചെയ്തതായും ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.