മുഖ്യമന്ത്രിക്കും മൂന്ന്മന്ത്രിമാർക്കും സ്പീക്കർക്കും ഡോളർ കള്ളക്കടത്ത് കേസിൽ നേരിട്ട് പങ്ക്
കൊച്ചി: വിവാദപരമായ ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വര്‍ണ്ണ ക്കടത്തു കേസ് പ്രതി സ്വപ്നയുടെ രഹസ്യ മൊഴി. സ്വര്‍ണ്ണ കടത്ത് കേസില്‍ ആരോപിതനായ എം ശിവശങ്കര്‍ ഇടപാടില്‍ മുഖ്യ കണ്ണിയാണെന്നും മൊഴിയിലുണ്ട്. കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഈ ആരോപണങ്ങള്‍. മുഖ്യമന്ത്രിക്കും മറ്റും നേരിട്ട് പങ്കുണ്ടെന്ന മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറബി അറിയാത്തത് കൊണ്ട് താനാണ് ദ്വിഭാഷിയായി പ്രവര്‍ത്തിച്ചതെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. 164 അനുസരിച്ചുള്ള മൊഴിയിലാണ് ഇവയെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.മുഖ്യമന്ത്രിക്ക് കൊണ്സല്‍ ജനറലുമായി സൗഹൃദവും സാമ്പത്തിക ബന്ധവുമുണ്ടെന്ന് സ്വപ്ന പറഞ്ഞു.മുഖ്യമന്ത്രിയുടെയും സ്പീക്കറുടേയും നിര്‍ദേശപ്രകാരം ആണ് ഡോളര്‍ കടത്തിയത്. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണി ഉണ്ടായെന്ന് സ്വപ്ന പറയുന്നു.
അതേസമയം ഈ അന്വേഷണ ഏജന്‍സികള്‍ വിചാരിച്ചിട്ട് തന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി കെ ടി ജലീല്‍ അവകശപ്പെട്ടു. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കും അതേ ഗതി തന്നെ ആകുമെന്ന് ജലീല്‍ പറഞ്ഞു.