മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം:രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം : രാജ്യദ്രോഹകുറ്റം ചെയ്ത മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. കസ്റ്റംസ് ശേഖരിച്ച ഈ തെളിവുകള്‍ രണ്ടരമാസമായി കയ്യിലുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോയില്ല എന്ന് രമേശ്‌ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയില്‍ എത്തുമെന്ന് ബോധ്യമായപ്പോളാണ്‌‍ അത് മരവിപ്പിച്ചത്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാണ്‌. മുഖ്യമന്ത്രി ഈ കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് ഞെട്ടിക്കുന്ന തെളിവ് കിട്ടിയിട്ടും എന്ത് കൊണ്ട് അന്വേഷണം നടത്തുന്നില്ല.യഥാര്‍ത്ഥത്തില്‍ കേന്ദ്രം അന്വേഷണം മരവിപ്പിക്കുകയാണ് ചെയ്തത്.

Leave a Reply