മ്യാൻമറിൽ ചോരപ്പുഴ; സൈന്യം 18 പേരെ കൊന്നെന്ന് യുഎൻ

 യാങ്കോൺ:  മ്യാൻമറിലെ വിവിധ നഗരങ്ങളിൽ സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തിയ ജനങ്ങൾക്കെതിരെ സൈന്യം അതിരൂക്ഷമായ കടന്നാക്രമണം നടത്തുകയാണെന്നു അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി ഒന്നിന് രാജ്യത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു സൈന്യം അധികാരം പിടിച്ച ശേഷം നടന്ന ഏറ്റവും കിരാതമായ ആക്രമണത്തിൽ ഇന്നലെ മാത്രം 18 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതി അറിയിച്ചു. 

യാങ്കോൺ, ദാവെ, മണ്ഡലേ തുടങ്ങിയ എല്ലാ പ്രധാന നഗരങ്ങളിലും പോലീസും സൈന്യവും പ്രക്ഷോഭകരെ കടന്നാക്രമിച്ചു. വിവിധ വാർത്താ ഏജൻസികൾ സംഘർഷ പ്രദേശങ്ങളിൽ നിന്നുള്ള വിഡിയോകൾ കാണിക്കുന്നുണ്ട്. അതിൽ    സൈന്യം വെടിയുതിർക്കുന്നതും പരിക്കേറ്റ ആളുകളെയും കൊണ്ട് സമരക്കാർ ഓടുന്നതും പലയിടത്തും ചോര വീണു കിടക്കുന്നതും വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. പ്രക്ഷോഭകർ തങ്ങളുടെ പ്രവത്തനങ്ങൾക്കു  ജീവൻ കൊണ്ട് മറുപടി നല്കേണ്ടിവരുമെന്നു സൈനിക നേതൃത്വം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൈനിക അടിച്ചമർത്തലിനെ ധിക്കരിച്ചു കൊണ്ടു ആയിരക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ തെരുവിൽ ഇറങ്ങിയിരിക്കുന്നത്.  

Leave a Reply