കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ 6 ന്;ഫലം മെയ് രണ്ടിന്.

.ന്യുഡൽഹി: കേരളത്തിലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്. വോട്ടു എണ്ണല്‍ മേയ് രണ്ടിന് മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പും ഏപ്രിൽ ആറിന്.. കേരളം,തമിഴ്‌നാട്,പുതുശ്ശേരി,പശ്ചിമബംഗാൾ അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.തെരഞ്ഞടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നു. തെരഞ്ഞെടുപ്പ് നടക്കുന്നത് മൊത്തം 824 സീറ്റിലേക്ക്. മൊത്തം 18 86 ലക്ഷം വോട്ടർമാർ. വോട്ടെടുപ്പ് ഒരുമണിക്കൂര്‍ കൂട്ടി. രാവിലെഏഴ് മണിമുതല്‍ വൈകിട്ട് ഏഴ്വരെയാണ്. അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കും. പോളിംഗ്കേരളത്തില്‍ 40771 ബൂത്തുകൾ. കേരളത്തില്‍ കൊവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേരെയെ അനുവദിക്കൂ.വീടുകയറി പ്രചാരണത്തിന് ഒരേസമയം അഞ്ചു പേരെ മാത്രമേ അനുവദിക്കാവൂ. 80വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം.കേരളത്തില്‍ ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്നത് 30. 8 ലക്ഷം രൂപ.ബംഗാളില്‍ വോട്ടെടുപ്പ് എട്ട് ഘട്ടമായി.അസമില്‍ തെരഞ്ഞെടുപ്പ് മൂന്നുഘട്ടമായി.തമിഴ് നാട്ടില്‍ ഏപ്രില്‍ ആറിന്.

Leave a Reply