വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ വിഷ്ണു നാരായണൻ നമ്പൂതിരി (81)അന്തരിച്ചു. തൈക്കാട്ടെ ശ്രീവല്ലി ഇല്ലത്തായിരുന്നു അന്ത്യം. ഭാര്യ; സാവിത്രി, മക്കൾ: അദിതി, അപർണ
. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. .പൂർണ മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.