വരവര റാവുവിന് ജാമ്യം
മുംബൈ: ഭീമകോരേഗാവ് കേസിൽ ഒരു വർഷത്തിലേറെയായി മഹാരാഷ്ട്രയിൽ തടവിൽ കഴിയുന്ന പ്രസിദ്ധ തെലുഗു കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ഇന്നു ജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് 80 കാരനായ റാവുവിന് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. ജയിലിൽ കോവിഡ് രോഗബാധയേറ്റ റാവുവിനെ അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അങ്ങേയറ്റം ഗുരുതരമാണെന്ന് കുടുംബം ചൂണ്ടിക്കാണിച്ചിരുന്നു.