സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി പൊതു സമൂഹം ശബ്ദമുയര്‍ത്തണം: മുനവ്വറലി തങ്ങള്‍

മലപ്പുറം; മാധ്യമ പ്രവര്‍ത്തകര്‍ സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനത്തിനായി കേരളത്തിലെ പൊതു സമൂഹം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം കലക്‌ട്രേറ്റിനു മുന്‍പില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സഹകരണത്തോടെ സിദ്ദീഖ് കാപ്പന്‍ ഐക്യ ദാര്‍ഢ്യ സമിതി  സംഘടിപ്പിച്ച കാപ്പന്‍ കുടുംബത്തിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാപ്പന്റെ മോചനത്തിന്  എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മാധ്യമ പ്രവര്‍ത്തനം ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ഡല്‍ഹിയില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ച കാപ്പന്റെ ജയില്‍ മോചനത്തിനായി മുന്‍കയ്യെടുക്കാന്‍ ഭരണ കൂടം മടി കാണിക്കരുത്. കേസ്സ് നടത്തിപ്പിനും മോചനത്തിനും കേരളീയ സമൂഹം മുന്നോട്ട് വരണം. മുഖ്യ മന്ത്രിയ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണം .ഇക്കാര്യത്തില്‍ ലീഗും യൂത്ത് ലീഗും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കാപ്പന്‍ ഐക്യ ദാര്‍ഢ്യ സമിതി ചെയര്‍മാന്‍ എന്‍ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ഉബൈദുള്ള, കെ എന്‍ എ ഖാദര്‍, മഹിള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല ആല്‍പ്പറ്റ, പാലോളി കുഞ്ഞിമുഹമ്മദ്, അഡ്വ. പി എ പൗരന്‍, കെ എസ് ഹരിഹരന്‍, കെ പി ഒ റഹ്മത്തുല്ല, അഡ്വ സാദിഖ് നടുത്തൊടി, അഡ്വ. റിനിഷ, പി കെ സുജീര്‍, എസ് മഹേഷ് കുമാര്‍, കെ ഷംസുദ്ദീന്‍ മുബാറക്, പി സുന്ദര്‍ രാജന്‍, കെ പി എം റിയാസ്, ഗണേഷ് വടേരി, ഷെയ്ക് റസല്‍, പി എ എം ഹാരിസ്, മുസ്തഫ കാപ്പന്‍, ഷമീമ, ഫായിസ, സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്, അംബിക എന്നിവര്‍ സംസാരിച്ചു. കുടുംബാഗങ്ങളും മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരുമാണ്  പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത്.

Leave a Reply