ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു മിന്നൽപ്രളയം; 170 പേരെ കാണാനില്ല

ടെഹ്‌റാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞ പ്രളയത്തിൽ 170 ലേറെ പേരെ കാണാതായി.10 മൃതദേഹങ്ങൾ കണ്ടെടുത്തു.നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു അളകനന്ദയുടെ പോഷക നദികളിൽ പതിച്ചത്.ഞായറാഴ്ച രാവിലെ പത്തേമുക്കാലിനുണ്ടായ ഈ ദുരന്തം അയൽസംസ്ഥാനമായ ഉത്തർപ്രദേശിലും ആശങ്ക ഉണർത്തി. നിർമ്മാണത്തിനുള്ള സ്വകാര്യ ജലവൈദ്യുത പദ്ധതിയും തകർത്തു .ധൗള ഗംഗയിൽ ജലനിരപ്പ് മൂന്ന് മീറ്റർ ഉയർന്നു.സൈന്യം രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.തലസ്ഥാനമായ ടെഹ്‌റാഡൂണിൽ നിന്ന് നൂറ്റി അമ്പതോളം കിലോമീറ്റർ അകലെയാണ് ദുരന്തം.

Leave a Reply