ഈ അഹമ്മദിനെ അനുസ്മരിച്ചു;ഇന്ത്യയുടെ മഹാനായ പുത്രനെന്നു പ്രമുഖർ
കോഴിക്കോട്: ഐക്യപുരോഗമന മുന്നണി സർക്കാരിൽ പത്തുവർഷം മന്ത്രിയും ദീർഘകാലം പാർലമെന്റേറിയനും പൊതുപ്രവർത്തകനുമായി രാജ്യത്തെ സേവിച്ച ഇ അഹമ്മദ് ലോകരംഗത്തു ഇന്ത്യയുടെ ഏറ്റവും നല്ല അംബാസഡറായാണ് അനുസ്മരിക്കപ്പെടുകയെന്നു പ്രമുഖർ.
കോഴിക്കോട്ടു നഗരത്തിൽ മുസ്ലിംലീഗ് ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നടന്ന അനുസ്‍മരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ നെതർലൻഡ്‌സ് അംബാസഡർ ഡോ. വേണു രാജാമണി അഹമ്മദുമായി തനിക്കുള്ള ദീർഘകാല ബന്ധങ്ങൾ അനുസ്മരിച്ചു. അഹമ്മദ് ഡോ.മൻമോഹൻസിങ്ങിന്റെ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രി എന്നനിലയിൽ ചുമതലയേൽക്കാൻ ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വന്ന ദിവസം മുതൽ ആരംഭിച്ച അടുത്ത സൗഹൃദവും ബന്ധങ്ങളും അദ്ദേഹം അന്ത്യനാളിൽ പാർലമെന്റിൽ കുഴഞ്ഞുവീണു രാംമനോഹർ ആശുപത്രിയിൽ ജീവൻ വെടിയുന്ന നാൾവരെ നീണ്ടുനിന്നു. അഹമ്മദിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അദ്ദേഹം തന്നെ കണ്ടതെന്നു രാജാമണി അനുസ്‍മരിച്ചു.
കുവൈത്തിൽ ഇന്ത്യൻ ഡ്രൈവർമാർ തീവ്രവാദികളുടെ കയ്യിൽ അകപ്പെട്ട സന്ദർഭത്തിൽ അവരെ രക്ഷിക്കുന്ന വിഷമകരമായ ചുമതല അദ്ദേഹമാണ് ഏറ്റെടുത്തത്. എല്ലാവരെയും ഒരുപോറൽ പോലുമില്ലാതെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഗൾഫ് മേഖലയിലെ അടുത്ത ബന്ധങ്ങൾക്ക് നിദർശനമാണ്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട വേളയിലും ഇന്ത്യയുടെ മതേതരത്വത്തെ സംബന്ധിച്ചു മുസ്ലിം രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ അഹമ്മദ് വിജയിച്ചു. പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഏറ്റവും ഉത്കണ്ഠയും താല്പര്യവും പ്രകടിപ്പിച്ച നേതാവായിരുന്നു അഹമ്മദെന്ന് യുഎഇയിൽ കോൺസൽജനറൽ പദവിയിൽ ഇരുന്ന കാലത്തെ അനുഭവങ്ങൾ ഓർമിച്ചുകൊണ്ടു രാജാമണി പറഞ്ഞു.
ഉത്ഘാടന പ്രസംഗം നടത്തിയ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ അഹമ്മദിന്റെ അന്ത്യനിമിഷങ്ങളിൽ കേന്ദ്രത്തിലെ ബിജെപി ഭരണകൂടം അദ്ദേഹത്തോട് നീതികാണിച്ചില്ലെന്നു കുറ്റപ്പെടുത്തി. പാർലമെന്റിൽ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ദീർഘനേരം വൈകിപ്പിച്ചു. പിറ്റേന്നു ബജറ്റ് ദിനമാണ് എന്നകാരണത്താലാണ് സർക്കാർ അതു ചെയ്തത്. സോണിയാഗാന്ധി അടക്കം മുഴുവൻ പ്രതിപക്ഷ നേതാക്കളും ഒന്നിച്ചു ശബ്ദമുയർത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം സംബന്ധിച്ചു അധികൃതർ സ്ഥിരീകരണം നൽകിയത് . യോഗത്തിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് അധ്യക്ഷത വഹിച്ചു .പിവി അബ്ദുൽവഹാബ് എംപി, കെപിസിസിവൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. എംസി മായിൻഹാജി സ്വാഗതം പറഞ്ഞു.