കോവിഡ്കാല ശമ്പള പെൻഷൻ പരിഷ്കരണം

ഇ ജി രാജൻ

2019 ജുലായ് മുതലുള്ള ശമ്പള പെൻഷൻ പരിഷ്കരണ നിർദ്ദേശം അടങ്ങിയ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ഇന്നലെ സർക്കാരിന് സമർപ്പിച്ചു. കോവിഡ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചു മുൻകാലങ്ങളിലെ പരിഷ്കരണം പോലെ ആകില്ല ഈ പരിഷ്കരണം എന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കുറച്ചു പ്രതീക്ഷിച്ചവർക്ക് അതിലും കുറച്ചാണ് കിട്ടിയത്. എല്ലാ ശമ്പള പരിഷ്കരണത്തിലും മുൻ പരിഷ്കരണത്തെക്കാൾ കൂടുതൽ ലഭിക്കുക സാധാരണമാണ്.ഇന്നത്തെ സാമ്പത്തിക ചുറ്റുപാടിൽ കഴിഞ്ഞ പരിഷ്കരണത്തെക്കാൾ കൂടുതൽ ലഭിക്കില്ല എന്ന ധാരണ ജീവനക്കാർക്കും പെൻഷൻകർക്കും ഉണ്ടായിരുന്നു.എന്നാൽ ഇന്നലെ റിപ്പോർട്ട് വന്നപ്പോൾ കഴിഞ്ഞ പരിഷ്കരണത്തിലും  വളരെ കുറവ് വരുത്തിയ അങ്ങേയറ്റം നിരാശാജനകമായ പരിഷ്കരണമാണു വന്നിരിക്കുന്നത്.നാളിതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന വെയിറ്റേജ് പുർണമായും ഒഴിവാക്കി.ഇതിലൂടെ ശരാശരി 7%മുതൽ 15%വരെ നഷ്ടമാണ് അടിസ്ഥാന ശമ്പളത്തിൽ വരുന്നത്.വെയിറ്റേജിന് പുറമെ നൽകിയിരുന്ന ഫിറ്റ്മെന്റ് കഴിഞ്ഞ പരിഷകരണത്തിലെ 12% നിന്ന് 10% ആക്കി കുറച്ചു. പെൻഷൻകാർക്ക് കഴിഞ്ഞ പരിഷ്കരണത്തിൽ നൽകിയിരുന്ന 18%ഫിറ്റ്‌മെന്റ് 10% ആക്കി  ചുരുക്കി.പരിഷ്കരണ ഫലമായുണ്ടാകുന്ന വർധന കഴിഞ്ഞ പരിഷ്കരണവുമായി താരതമ്യം യ്യുമ്പോൾ കഴിഞ്ഞ പരിഷ്കരണത്തിന്റെ 50%മോ അതിൽ അൽപ്പം കൂടുതലോ ഉള്ളു ഈ പരിഷ്കരണത്തിൽ എന്ന് കാണാം. മാത്രവുമല്ല ഈ ശമ്പള പരിഷ്കരണത്തിന്റെ കാലാവധി അഞ്ചു വർഷത്തിൽ നിന്നു ഏഴു വർഷമായി നീട്ടിയിരിക്കുന്നു.അഞ്ചു വർഷ കാലാവധി അവസാനിക്കുന്നത് 2024 ജൂണിൽ ആണെങ്കിലും 2026 ൽ കേന്ദ്ര ശമ്പള പരിഷ്കരണം കഴിഞ്ഞിട്ട് മതി അടുത്ത പരിഷ്കരണം എന്നാണ് കമ്മീഷന്റെ നിർദ്ദേശം.
ആന്ധ്രയിൽ ശമ്പള കമ്മീഷൻ റിപ്പോർട്ട് താമസിക്കുന്നതുകൊണ്ട് 2019 ജൂൺ മുതൽ 27 ശതമാനം ഇടക്കാല വർധനയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട്  വരുമ്പോൾ എന്തായാലും ഇടക്കാല വർധനയേക്കാൾ കുറയില്ല. അതായത് കേരളത്തിലെ 10% ശമ്പള വർധനയുടെ സ്ഥാനത്ത് ആന്ധ്രയിൽ എന്തായാലും 27%ൽ കുറയാത്ത വർധന ലഭിക്കും.കോവിഡ് കേരളത്തിലും ആന്ധ്രയിലും ഉണ്ട്.

Leave a Reply