depo 25 bonus 25 slot-gacor/ slot dana slot maxwin slot88 slot slot-gacor slot online slebew-smp കർഷകസമരത്തിന് അഭിവാദ്യങ്ങൾ; ഒഞ്ചിയത്തു രാപ്പകൽ സമരം – Janashakthi Online

കർഷകസമരത്തിന് അഭിവാദ്യങ്ങൾ; ഒഞ്ചിയത്തു രാപ്പകൽ സമരം

കോഴക്കോട്: റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യതലസ്ഥാനത്തേക്കു മാർച്ചു ചെയ്യുന്ന ഇന്ത്യൻ കർഷക ജനതയെ അഭിവാദ്യം ചെയ്തുകൊണ്ട് കർഷക സമരഭൂമിയായ ഒഞ്ചിയത്തു രാപ്പകൽ സമരം.

റിപ്പബ്ലിക് ദിനത്തലേന്നു തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച അനുഭാവ സത്യാഗ്രഹ പരിപാടികൾ ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ഒഞ്ചിയം സഹകരണ ബാങ്കിനു സമീപം നടന്ന സമ്മേളനത്തിൽ  പ്രശസ്ത കവി കെ സി ഉമേഷ്ബാബു പരിപാടി ഉത്ഘാടനം ചെയ്തു. ആർഎംപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആർഎംപിഐ കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരൻ, കെ കെ രമ മാധ്യമപ്രവർത്തകൻ എൻ പി  ചെക്കുട്ടി, ആർഎംപിഐ ജില്ലാക്കമ്മിറ്റിസെക്രട്ടറി കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ആർഎം പിഐ സംസ്ഥാന സെക്രട്ടറി എൻ വേണു  അധ്യക്ഷത വഹിച്ചു.

ഉത്ഘാടന പരിപാടിക്കുശേഷം വിവിധ കലാപരിപാടികളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി.   

Leave a Reply