ആലപ്പുഴ ബൈപ്പാസ് 28 ന് തുറക്കും

ആലപ്പുഴ : നാലരപ്പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് ജനുവരി 28 ന് നാടിന് സമര്‍പ്പിക്കുന്നു. ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉത്‌ഘാടനം.
മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്,. പി തിലോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.രണ്ടുമാസം പ്രധാനമന്ത്രിയെ കാത്തിരുന്നെങ്കിലും അദ്ദേഹത്തിന് അസൗകര്യമായതിനാലാണ് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്‌ഗരി എത്തുന്നത്.

6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഈ ബൈപ്പാസ്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലമാണിത്.

Leave a Reply