മഹാമാരിയിൽ നിന്നു മോചനമാർഗം തുറക്കുന്നു;രാജ്യമെങ്ങും കുത്തിവെപ്പ് ആരംഭിച്ചു

ന്യൂദൽഹി: പത്തുമാസമായി രാജ്യത്തെ കൊടുംപ്രതിസന്ധിയിലേക്കു നയിച്ച കോവിഡ് മഹാമാരിയിൽ നിന്നുള്ള മോചനമാർഗം തുറന്നുകൊണ്ടു ഇന്നുരാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ കുത്തിവെപ്പ് പരിപാടി ഉത്ഘാടനം ചെയ്‌തു. ഓൺലൈനായി നടത്തിയ ഉത്ഘാടന പ്രസംഗത്തിൽ രാജ്യം കോവിഡിനെ പ്രതിരോധിക്കാനായി നടത്തിയ തീവ്രയത്നത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. എന്നാൽ യുദ്ധം തീർന്നിട്ടില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്നും മുഖാവരണവും കൈകൾ ശുദ്ധിയാക്കലും പൊതുഇടങ്ങളിൽ സുരക്ഷിത അകലം പാലിക്കലുമടക്കമുള്ള മുൻകരുതലുകൾ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്നു രാജ്യത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ച ആദ്യഘട്ട കുത്തിവെപ്പു പ്രക്രിയയിൽ മൂന്നുകോടിയോളം പേർക്കാണ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നത്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കാണ് മരുന്ന് നൽകുന്നത്. ഒരുമാസം  കഴിഞ്ഞു രണ്ടാം ഡോസും ലഭ്യമാകും. അടുത്ത ഘട്ടത്തിൽ 30 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനുള്ള പദ്ധതികൾ പൂർത്തിയായിട്ടുണ്ടെന്നു നരേന്ദ്ര മോദി പ്രസ്താവിച്ചു. മുൻഗണനാ വിഭാഗങ്ങൾക്കാണ് ആദ്യഘട്ടങ്ങളിൽ വാക്‌സിൻ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ ഉല്പാദിപ്പിച്ച കോവിഷീൽഡ്‌, കോവാക്‌സിൻ എന്നീ രണ്ടു മരുന്നുകളാണ് ഇപ്പോൾ പ്രതിരോധ പ്രവർത്തനത്തിനു ഉപയോഗിക്കുന്നത്. പൂനെയിലെ സെറം ഇൻസ്റ്റിട്യൂട്ടും ഹൈദരാബാദിലെ ഭാരത് ബയോടെക്കും നിർമിച്ച വാക്‌സിനുകൾ വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് നേരത്തെ എത്തിച്ചരുന്നു. ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയും ട്രയൽ കുത്തിവെപ്പും   ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു.

കേരളത്തിൽ വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ ഇന്നുരാവിലെ മുതൽ കുത്തിവെപ്പ് ആരംഭിച്ചു. ഒരു കുത്തിവെപ്പു കേന്ദ്രത്തിൽ ഒരുദിവസം നൂറുപേർക്കു കുത്തിവെപ്പ് നടത്തും. കുത്തിവെപ്പിനു ശേഷം എന്തെങ്കിലും പാർശ്വഫലങ്ങളോ അസുഖങ്ങളോ ഉണ്ടാകുന്നുണ്ടോ എന്നുള്ള പരിശോധനയ്ക്കുള്ള സംവിധാനങ്ങളും കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.      

Leave a Reply