അയ്യപ്പന്‍ നാളെ (വെള്ളിയാഴ്ച) ഹാജരാകും

തിരുവനനന്തപുരം : സ്പീക്കറുടെ അസിസ്റ്റന്റ്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുന്നില്‍ ഹാജരാകും. ഇന്ന് അയ്യപ്പന്റെ വസതിയില്‍ കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വെള്ളിയാഴ്ച ഹാജരാകണമെന്ന് പുതിയ നോട്ടീസ്സില്‍ പറഞ്ഞിരുന്നു.

സ്പീക്കറുടെ സ്റ്റാഫിനെ അന്വേഷണ ഏജന്‍സികള്‍ക്ക് ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി. നിയമസഭാ ചട്ടം 165 ല്‍ ഇക്കാര്യം വ്യക്തമാണെന്ന് സെക്രട്ടറി കസ്റ്റംസിനയച്ച കത്തില്‍ പറഞ്ഞിരുന്നു.. സ്പീക്കറുടെ അസിസ്റ്റന്‍റ്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയച്ച മൂന്ന്നോ ട്ടീസുകളില്‍ ഫലമുണ്ടാകാത്തതാണ് ഈ വിവാദത്തിന് വഴിവെച്ചത്. ഡോളര്‍ കടത്ത് കേസില്‍ വിവരം ശേഖരിക്കാനാണ് അയ്യപ്പനെ വിളിപ്പച്ചത്. നോട്ടീസ് ലഭിച്ചത് ടെലിഫോണില്‍ ആയതുകൊണ്ട് ഹാജരാകില്ലെന്ന് പറഞ്ഞായിരുന്നു ആദ്യം അയ്യപ്പന്‍ ഒഴിഞ്ഞുമാറിയത്. രണ്ടാമത് whatsapp വഴിയും ഇ മെയില്‍ വഴിയും അറിയിച്ചപ്പോഴാണ് പുതിയ നിലപാട്. ഇന്ന് (ബുധനാഴ്ച ) ഹാജരാകണമെന്ന കസ്റ്റംസിന്റെ ആവശ്യം അയ്യപ്പന്‍ തള്ളിയിരുന്നു.സഭാസമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഹാജരാകാന്‍ കഴിയില്ലെന്നും കത്തില്‍ പറഞ്ഞു. എന്നാല്‍ രാത്രിയോടെ അയ്യപ്പന്‍ നിലപാട് മാറ്റി. നാളെ ഹാജരാകാമെന്ന് അറിയിച്ചു .

Leave a Reply