വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീൽ കോടതി അംഗീകരിച്ചാണ് ഈ ഉത്തരവ്. ജഡ്ജിമാരായ എ. ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാലക്കാട് പോക്സോ കോടതിയാണ് നേരത്തെ നാല് പ്രതികളെ വിട്ടയച്ചത്.നാല് പ്രതികളും 20ന് വിചാരണക്കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.