ത്വാഹ ഫസലിന് ജാമ്യം ഇല്ല;അലന് ജാമ്യം
കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിലെ രണ്ടാം പ്രതി ത്വാഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി അലന് ഷുഹൈബിന്കോടതി ജാമ്യം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് നേരത്തെ ജാമ്യം നല്‍കിയ പ്രത്യേക എന്‍ഐഎ കോടതിയെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിച്ചു. എന്‍ഐഎ യ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒന്നാം പ്രതി അലന്‍ ഷുഹൈബിന്റെ പ്രായവും വിദ്യാഭ്യാസവും അനാരോഗ്യവും പരിഗണിച്ച് ജാമ്യം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അലന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാമഗ്രികളും താരതമ്യേന ഗൗരവ സ്വഭാവമില്ലാത്തവയാണ്. എന്നാല്‍ ത്വാഹയുടേത് ഇത്തരത്തില്‍ കരുതാനാവില്ല. നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഇരുവര്‍ക്കുമുള്ള അടുത്ത ബന്ധം രേഖകളില്‍ നിന്നും വ്യക്തമാണ്.
. ത്വാഹയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത കാശ്മീരുമായി ബന്ധപ്പെട്ട ബാനര്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണെന്നും ഇതിനെ കേവലം പ്രതിഷേധമായി കണക്കാക്കാനാവില്ല എന്നും വിഘടനവാദത്തിനുള്ള വിത്തുപാകലാണ് ബാനറെന്നും കോടതി പറയുന്നു.ഇരുവരും ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ മനപൂര്‍വം ഫോണ്‍ ഉപേക്ഷിച്ചിരുന്നതായും കോടതി കണ്ടെത്തി.
.