കവി നീലമ്പേരൂര്‍ അന്തരിച്ചു

തിരുവനന്തപുരം: പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന് കേരളത്തില്‍ മികച്ചസംഭാവനകള്‍ നല്‍കിയ സാഹിത്യകാരന്‍ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (85 )അന്തരിച്ചു.മുപ്പതോളം കൃതികള്‍ രചിച്ചിട്ടുള്ള നീലമ്പേരൂരിന്‍റെ ചമത എന്ന കവിതാ സമാഹാരത്തിന് 2000 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. കുട്ടനാട്ടിലെ  ആലപ്പുഴയിലെ നീലമ്പേരൂരിലായിരുന്നു ജനനം.കെ എല്‍ രുഗ്മിണീദേവിയാണ് ഭാര്യ. എം. ദീപുകുമാര്‍, എം ഇന്ദുലേഖ എന്നിവരാണ് മക്കള്‍. നീലമ്പേരൂരിന്റെ നിര്യാണത്തില്‍  മുഖ്യമന്ത്രി അനുശോചിച്ചു.

Leave a Reply